Latest News

'പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ എന്ന ക്യാംപ്ഷനോട് തല മുട്ടയടിച്ച് നില്ക്കുന്ന ചിത്രവുമായി ഷമ്മി തിലകന്‍;തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുതെന്ന കമന്റുമായി ആരാധകനും;അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ? എന്ന മറുപടിയുമായി നടനും

Malayalilife
'പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ എന്ന ക്യാംപ്ഷനോട് തല മുട്ടയടിച്ച് നില്ക്കുന്ന ചിത്രവുമായി ഷമ്മി തിലകന്‍;തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുതെന്ന കമന്റുമായി ആരാധകനും;അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ? എന്ന മറുപടിയുമായി നടനും

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കാറുള്ള നടനാണ് ഷമ്മി തിലകന്‍. പാപ്പനിലേയും പാല്‍തൂ ജാന്‍വറിലേയേും പടവെട്ടിലേയും കഥാപാത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം നടന്‍ പങ്ക് വച്ച ചിത്രവും അതിന് ആരാധകന്‍ നല്കിയ കമന്റും തുടര്‍ന്ന് നടന്‍ നല്കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

തന്റെ പോസ്റ്റിന് ലഭിച്ച പരിഹാസ കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍. 'പടവെട്ട്' സിനിമയ്ക്ക് ശേഷം മറ്റൊരു വ്യത്യസ്ത ലുക്കില്‍ 'പാല്‍ത്തു ജാന്‍വര്‍' സിനിമയില്‍ എത്തിയതിനെ കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്. തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് മറുപടി നല്‍കവെയാണ് താരം വിമര്‍ശന കമന്റിനും മറുപടി നല്‍കിയിരിക്കുന്നത്.

''പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയില്‍ നിന്നും ഡോക്ടര്‍ സുനില്‍ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തല്‍'' എന്നാണ് ഷമ്മി തിലകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റിനാണ് വിമര്‍ശന കമന്റ് വന്നത്.

'ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക', എന്നായിരുന്നു ഒരാളുടെ കമന്റ്. 'അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ?' എന്നാണ് ഷമ്മി ഇയാള്‍ക്ക് നല്‍കിയ മറുപടി.

കൂടെ അഭിനയിക്കാന്‍ ആഗ്രമുണ്ട് എന്ന് പറയുന്ന കമന്റുകള്‍ക്കും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്. 'എന്നെങ്കിലും ചേട്ടന്റെ ഒക്കെ കൂടെ ഫ്രെയിമില്‍ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്. അതിനായി പരിശ്രമിക്കുന്നു' എന്ന കമന്റിന് 'കറി വാടാ മക്കളേ' എന്നാണ് ഷമ്മി തിലകന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹില്‍ ശര്‍മ്മ കോ പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍. ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

 

shammy thilakan reply to his post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES