Latest News

നടന്‍ ശങ്കര്‍ വീണ്ടും സംവിധാന രംഗത്തേക്ക്; ഹൊറര്‍ സിനിമ എറിക് നിര്‍മ്മിക്കുന്നത് ക്യൂ സിനിമാസ്; ചിത്രത്തിന്റെ ടൈറ്റിലും കമ്പനി ലോഗോയും പ്രകാശനം ചെയ്ത് വിജയ് ബാബു

Malayalilife
നടന്‍ ശങ്കര്‍ വീണ്ടും സംവിധാന രംഗത്തേക്ക്; ഹൊറര്‍ സിനിമ എറിക് നിര്‍മ്മിക്കുന്നത് ക്യൂ സിനിമാസ്; ചിത്രത്തിന്റെ ടൈറ്റിലും കമ്പനി ലോഗോയും പ്രകാശനം ചെയ്ത് വിജയ് ബാബു

ലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു.

കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.'എറിക് ' എന്ന പേരില്‍ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം പ്രശസ്ത നടന്‍ ശങ്കര്‍ ടി  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍,പ്രേം പ്രവീണ്‍,മനു കുരിശിങ്കല്‍,കിരണ്‍ പ്രതാപ്,ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭൂരിഭാഗവും യു കെ യില്‍ ചിത്രീകരിക്കുന്ന 'എറിക് ' എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു.ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി, ശങ്കര്‍ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.

കഥ- മുരളി രാമന്‍,സംഭാഷണം-എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം-ഗിരീഷ് കുട്ടന്‍,എഡിറ്റര്‍-ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കടവൂര്‍,കല-അനിഷ് ഗോപാല്‍,മേക്കപ്പ്-ഷാജി പുല്‍പ്പള്ളി,കോസ്റ്റ്യൂംസ്-ആരതി ഗോപാല്‍,സ്റ്റില്‍സ്-മോഹന്‍ സുരഭി,ഡിസൈന്‍സ്-വില്ല്യംസ് ലോയല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത്ഭാസി, അസോസിയേറ്റ് ഡയറക്ടര്‍-സനീഷ്,വിഎഫ്എക്‌സ്-ഡിജിറ്റല്‍ കാര്‍വിംങ്,ആക്ഷന്‍-റോബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിമല്‍ വിജയ്,
പി ആര്‍ ഒ- എ എസ് ദിനേശ്.

shankar directing new movie eric

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES