Latest News

മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ല; സമൂഹത്തില്‍ ഉപയോഗിക്കുന്ന ഭാഷയാണ്; എപ്പോഴും എല്ലാവരും ഒരേപോലെ തന്നെ പ്രതികരിക്കണമെന്നില്ല; ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ; ശ്രീനാഥ് ഭാസി സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം ഇങ്ങനെ

Malayalilife
മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ല; സമൂഹത്തില്‍ ഉപയോഗിക്കുന്ന ഭാഷയാണ്; എപ്പോഴും എല്ലാവരും ഒരേപോലെ തന്നെ പ്രതികരിക്കണമെന്നില്ല; ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ; ശ്രീനാഥ് ഭാസി സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം ഇങ്ങനെ

വതാരകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിയുടെ വിവാദത്തിലും താരത്തിനെതിരായ കേസിലും പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ചാക്കോ. സ്ഥിതി മോശമാവുന്ന അവസ്ഥയിലാണ് ആളുകള്‍ ഇങ്ങനെയാവുന്നതെന്നും വിവരവും ബോധവുമുള്ള ആളുകള്‍ അത് ക്ഷമിക്കണമെന്നും ഷൈന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍: 'മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ. സമൂഹത്തില്‍ ഉപയോഗിക്കുന്ന ഭാഷയാണ്. അല്ലാതെ അവന്‍ കണ്ടുപിടിച്ച ഭാഷ അല്ല. അത് പറയാം എന്നുള്ളതല്ല. എപ്പോഴും എല്ലാവരും ഒരേപോലെ പ്രതികരിക്കണം എന്നില്ല. കൊന്നുകളയുന്ന ചില ആളുകള്‍ ഉണ്ട്, ചുട്ടുകളയുന്ന ആളുകള്‍ ഉണ്ട്, കത്തിച്ച് കളയുന്ന ആളുകള്‍ ഉണ്ട്. അപ്പോഴൊന്നും കാണിക്കാത്ത രോക്ഷം ഇതില്‍ മാത്രം കാണിക്കാന്‍ എന്താണ്. അങ്ങനെയെങ്കില്‍ അവന്‍ എഴുന്നേറ്റ് നിന്ന് ആദ്യം വിളിക്കേണ്ടത് അതിനെതിരെ ആണ്. 


പാട്ട് പാടി, തമാശ പറഞ്ഞ് അവന്‍ നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അയാള്‍ അങ്ങനെ ഒരു വ്യക്തി അല്ല. അവന്റെ സ്ഥിതി വളരെ മോശമാകുന്ന അവസ്ഥയില്‍ ആണ് അങ്ങനെ വരുന്നത്. അതിനെ അവനുമായി ബന്ധപ്പെടുന്നവര്‍ മാനിക്കുക. കാരണം, മറ്റൊരുവന്‍ ശരിയായ മാനസികാവസ്ഥയില്‍ അല്ലെങ്കില്‍, നമ്മള്‍ ശരിയായ മാനസികാവസ്ഥയില്‍ ആണെങ്കില്‍ നമ്മള്‍ അത് സഹിക്കണം. ചിലപ്പോഴൊക്കെ ചീത്ത വാക്കുകളേക്കാള്‍ വളരെ വേദനിപ്പിക്കും നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയുന്നത്. അത് ആളുകള്‍ സഹിക്കുന്നില്ലേ. അത് നല്ലതാണെന്ന് പറയുന്നില്ല. പക്ഷെ ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ. അതുകൊണ്ട് സമൂഹത്തില്‍ നല്ലതേ ഉണ്ടാകൂ. 

ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യാതെ ഇരിക്കുക. നമ്മളുടെ ഉള്ളിലെ ടെന്‍ഷന്‍ കൊണ്ട് നമ്മള്‍ ഒരാളോട് ചൂടാകുന്നത് നമ്മള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ആയിരിക്കുമല്ലോ അങ്ങനെയൊക്കെ ഉണ്ടാകുന്നത്. ബോധവും വിവരവും ഉള്ളയാളുകള്‍ അത് ക്ഷമിക്കുക. തല്ലുമാലയില്‍ പറയുന്നത്, ശക്തരില്‍ ശക്തന്‍ എന്ന് പറയുന്നത് ക്ഷമിക്കാന്‍ കഴിവുള്ളവന്‍ ആണെന്നാണ്. ശക്തനാകണോ ശക്തിയില്ലാത്തവന്‍ ആകണോ എന്ന് നമ്മള്‍ ആണ് തീരുമാനിക്കേണ്ടത്. ന്യായീകരിക്കുന്നില്ല. പക്ഷെ ആരേയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ചിലപ്പോള്‍ ഞാനൊക്കെയാണെങ്കില്‍ കേട്ടിട്ട് ഇടിക്കാം, അടിയാകാം. അതിനെ ന്യായീകരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ആണ് പറയുന്നത്.

shine tom chacko SAYS About sreenath bhasi issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES