നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരിടവേളയെടുത്തത്തത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരിച്ചുവന്നത് സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശോഭനയും നടിയുടെ പഴയ ചിത്രങ്ങളും ചര്‍ച്ചാ വിഷയമാണ്.നൃത്തവും മകള്‍ അനന്തനാരായണിയി കഴിയുന്ന നടി ഇപ്പോള്‍ മകളുടെ വിശേഷങ്ങള്‍ പങ്ക് വക്കുകയാണ്.
മകള്‍ നാരായണയെ കുറിച്ച് സംസാരിക്കുകയാണ് നടി ശോഭന. ചില ചോദ്യങ്ങള്‍ക്ക് മറുപടി ആയിട്ടാണ് താരം മകളെക്കുറിച്ച് പരാമര്‍ശിച്ചത്. തന്റെ ചിത്രം കണ്ടപ്പോള്‍ അവള്‍ക്ക് ഏറെ അമ്പരപ്പ് തോന്നി എന്ന് നടി പറയുന്നു.
നാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്. അടുത്തിടെയാണ് കണ്ടത്. അമ്മാ വാട്ട് ആര്‍ യു ഡൂയിങ് അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.
അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് അവള്‍ക്കിഷ്ടപ്പെട്ടുവെന്നും താരം പറയുന്നുണ്ട്.
മകളോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് അത്യാവശ്യം എന്നാണ് ശോഭനയുടെ മറുപടി. മകളുടെ സ്‌കൂളില്‍ നിന്നു ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.
ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോള്‍ കൂടെ കൊണ്ടു പോകാറുണ്ടെന്നും ശോഭന പറയുന്നു.
അമ്മയെ പോലെ മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നു പറഞ്ഞു എനിക്ക് നൃത്തം പഠിക്കണം. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. നിനക്ക് പഠിക്കണം എന്ന് തോന്നുമ്പോള്‍ വരൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗൗരവ്വമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ടെന്നാണ് ശോഭന പറയുന്നത്.
മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ശോഭന പ്രതികരിക്കുന്നുണ്ട്. എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രമെന്നാണ് ശോഭനയുടെ മറുപടി.