ദത്തെടുത്ത മകള്‍ ആണെങ്കിലും ശോഭനയുടെ വഴിയേ തന്നെയാണ് മകള്‍ അനന്തനാരായണിയും. ഇപ്പോഴിതാ, പത്മവിഭൂഷണ്‍ അവാര്‍ഡ് നേടിയ ശോഭന അതു വാങ്ങാന്‍ രാഷ്ട്രപതിയ്ക്ക് മുന്നിലെത്തിയത് കുടുംബസമേതമാണ്. മകളേയും അമ്മയേയും ഒപ്പം കൂട്ടിയാണ് ശോഭന ആ ചടങ്ങിന് എത്തിയത്. പച്ച പട്ടുസാരിയുടുത്ത് മുടിയഴിച്ചിട്ട് സീറ്റില്‍ നിന്നും എഴുന്നേറ്റു ശോഭന നടന്നപ്പോള്‍ ക്യാമറകള്‍ സൂം ചെയ്തത് പിന്നില്‍ നില്‍ക്കുകയായിരുന്ന അമ്മയേയും മകളേയുമാണ്. അവാര്‍ഡ് സമ്മാനിക്കാന്‍ തയ്യാറായി നിന്നിരുന്ന രാഷ്ട്രപതിയേയും സദസിനേയും താഴ്ന്നു വണങ്ങി നടന്നു സ്റ്റേജിലേക്ക് കയറിയത് ചെരിപ്പിടാതെയാണ്. ശോഭന അവാര്‍ഡ് വാങ്ങുമ്പോഴെല്ലാം ദൂരെ എല്ലാവര്‍ക്കും പിന്‍നിരയില്‍ നിന്നാണ് ആ സുന്ദരകാഴ്ച നടിയുടെ അമ്മയും മകളും കണ്ടത്. ആ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നതും.
ഓര്‍മ്മ വച്ച നാള്‍ മുതല്‍ക്കേ ശോഭനയുടെ മകള്‍ അനന്തനാരായണി കണ്ടും കേട്ടും വളരുന്നത് നൃത്തമാണ്. 24 മണിക്കൂറും നൃത്തം പ്രാണവായുവാക്കിയ അമ്മയുടെ മകള്‍ നൃത്തരംഗത്തേക്ക് എത്തുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അടുത്തിടെ അമ്മയും മകളും ഒരുമിച്ച് വേദിയിലെത്തുന്നതും പതിവാണ്. നല്ല ഉയരവും നീളമുള്ള കൈകളും കാലുകളുമൊക്കെയാണ് ശോഭനയുടെ നൃത്തത്തിന് കൂടുതല്‍ അഴക് നല്‍കുന്നത്. തന്റെ ശിഷ്യ ഗണങ്ങളെ ശോഭന തെരഞ്ഞെടുക്കുമ്പോഴും അക്കാര്യത്തില്‍ ശോഭന ശ്രദ്ധ പുലര്‍ത്താറുണ്ട്. അമ്മയെ പോലെ തന്നെ നീളമുള്ള കൈകാലുകളാണ് മകള്‍ അനന്തനാരായണിയ്ക്കും. അമ്മയെ വെല്ലുന്ന മെയ് വഴക്കത്തോടെയുള്ള മകളുടെ ഡാന്‍സ് പോസും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ശോഭനയുടെ ഫാന്‍സ് പേജില്‍ പങ്കുവച്ച ആ ചിത്രത്തില്‍ ഒരു കാല്‍ പിന്നിലോട്ട് വളച്ച് കാല്‍പാദത്തില്‍ കൈകൊണ്ട് പിടിക്കുകയും മറുകാലില്‍ കുതിച്ചു നില്‍ക്കുകയും ചെയ്യുന്ന അനന്തനാരായണിയുടെ ചിത്രം അസാധ്യ മെയ് വഴക്കത്തിന്റെയും ബോഡി ബാലന്‍സിന്റെും ഒപ്പം ചിട്ടയായ പരിശീലനത്തിന്റേയും കൂടി ഉദാഹരണമാണ്.
ഇതാദ്യമായാല്ല, ശോഭനയും മകള്‍ അനന്തനാരായണിയും ഒന്നിച്ചു വേദിയിലെത്തുന്നതെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമെ അതു സംഭവിക്കാറുള്ളൂ. ഒരിക്കല്‍ ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം നിന്ന് നൃത്തം അഭ്യസിക്കുന്ന അനന്തനാരായണിയെ ആരാധകര്‍ കണ്ടെത്തിയതോടെയാണ് മകളും നൃത്തം പഠിക്കുന്നുണ്ടെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. മുതിര്‍ന്ന ശേഷമുള്ള മകളുടെ മുഖം വ്യക്തമാക്കുന്ന ആദ്യ വീഡിയോയായിരുന്നു അത്. ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ ബാച്ചിന് മുദ്രാ വിനിയോഗം പറഞ്ഞു കൊടുക്കുമ്പോള്‍ തൊട്ടരികില്‍ തന്നെ മകളെയും ഇരുത്തുകയായിരുന്നു ശോഭന. ഇടയ്ക്ക് ഒളികണ്ണിട്ട് മകള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ശോഭന നോക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മകളാണെന്ന് ശോഭന എവിടെയും പറഞ്ഞിട്ടില്ലെങ്കിലും ശോഭനയുടെ തൊട്ടരികില്‍ ഇരിക്കുന്നത് അനന്തനാരായണിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആരാധകര്‍ മനസിലാക്കി എടുക്കുകയായിരുന്നു.
കാരണം, കുട്ടിക്കാലത്തെ ചിത്രത്തില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ആ മുഖത്തിന് വന്നിരുന്നില്ല. അന്ന് ആദ്യമായിട്ടായിരുന്നു ആരാധകര്‍ അനന്തനാരായണിയുടെ മുഖം കണ്ടത്. മുന്‍പ് മകളെ കുറിച്ചും മകളുടെ വിശേഷങ്ങളും എല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അനന്തനാരായണിയെ അപ്രതീക്ഷിതമായി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. നേരത്തെ മകള്‍ പകര്‍ത്തിയ വീഡിയോ ശോഭന പങ്കുവച്ചിരുന്നു. അന്ന് ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്.