Latest News

ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നു: സംവിധായകൻ സിദ്ദീഖ്

Malayalilife
 ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നു: സംവിധായകൻ സിദ്ദീഖ്

മലയാള സിനിമയിൽ ഏവർക്കും സുപരിചിതനായ സം‌വിധായകനാണ് സിദ്ദിഖ്. സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം ആരംഭിച്ചത് പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടായിരുന്നു. ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്നാണ് സംവിധായകന്‍ സിദ്ദീഖ് തന്റെ  ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

 കൊവിഡ് 19 ആദ്യം  ചൈനയിലെ വുഹാനിലായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നത്‌. അതേ സമയം കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശങ്ങളോടെയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്.  ഇന്ത്യയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് കേരളത്തിലാണ്. എന്നാൽ ആദ്യഘത്തിൽ രോഗബാധിതരായ മൂന്ന് പേരെയും  ചികിത്സിച്ച് ഭേദമാക്കാനും ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്. കേരളത്തിന്റെ അതിജീവനത്തെ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ പ്രശംസിക്കുകയും ചെയ്‌തു.

Read more topics: # siddhiq says about govt
siddhiq says about govt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES