Latest News

ആ കുട്ടിയുടെ ജീവിതവും ഞാന്‍ ചളകുളമാക്കി; ജീവിതത്തില്‍ ഖേദം തോന്നുന്ന തീരുമാനം ആദ്യ വിവാഹം; സ്പിരിറ്റില്‍ ആ സീന്‍ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങള്‍ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു;സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതം പറയുമ്പോള്‍

Malayalilife
 ആ കുട്ടിയുടെ ജീവിതവും ഞാന്‍ ചളകുളമാക്കി; ജീവിതത്തില്‍ ഖേദം തോന്നുന്ന തീരുമാനം ആദ്യ വിവാഹം; സ്പിരിറ്റില്‍ ആ സീന്‍ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങള്‍ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു;സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതം പറയുമ്പോള്‍

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ മരണ് ശേഷം സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ചതുരം എന്ന സിനിമയിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രത്തിന്റെ പ്രോമോഷന്‍ വര്‍ക്കുകള്‍ക്കിടെ നടന്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.

ജീവിതത്തില്‍ ഖേദം തോന്നുന്നത് തീരുമാനമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് സിദ്ധാര്‍ത്ഥ്. നല്കിയ മറുപടി ഇങ്ങനെ: തന്റെ ആദ്യ വിവാഹം ആയിരിക്കും. ആ കൊച്ചിന്റെ ജീവിതം വെറുതെ ഡപ്പായി. അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു. അന്ന് ഒരു നല്ല തീരുമാനം എടുക്കാമായിരുന്നു. ആ കുട്ടിയുടെ ജീവിതവും ഞാന്‍ ചളകുളമാക്കി,' സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും സിദ്ധാര്‍ത്ഥ് പങ്ക് വച്ചു.ഏറ്റവും ശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നത്.രക്തം ഛര്‍ദിച്ച് മരിക്കുന്ന രംഗം തനിക്ക് വ്യക്തിപരമായി കണക്റ്റ് ചെയ്യാന്‍ പറ്റിയതാണെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍.

എനിക്ക് കണക്ട് ചെയ്യാവുന്ന ഭയങ്കര ഒരു സീനായിരുന്നു അത്. എന്റെ മനസില്‍ വളരെ ആഴത്തില്‍ കിടക്കുന്ന ഓര്‍മ ആണത്. ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേള്‍ക്കുന്നത്. ഓടിച്ചെന്ന് നോക്കുമ്പോള്‍ അച്ഛന്‍ ബാത്ത്റൂമില്‍ ഇരുന്ന് ഛര്‍ദിക്കുകയാണ്. രക്തമാണ് ഛര്‍ദിച്ചുകൊണ്ടിരിക്കുന്നത്. സ്പിരിറ്റിലെ സീന്‍ എടുക്കുമ്പോള്‍ ഈ സംഭവം ഓര്‍മയിലേക്ക് വരുന്നുണ്ടായിരുന്നു. ഛര്‍ദിക്കുമ്പോള്‍ കഷണങ്ങള്‍ കാണും, ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നെ ആ കഥാപാത്രത്തെ മോള്‍ഡ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. സംവിധായകന്റെയും സഹ അഭിനേതാവിന്റെയും പിന്തുണയുമുണ്ടായിരുന്നു. ഉമ്മ എന്ന് വിളിച്ചതിന് ശേഷം ലാലേട്ടന്റെ കയ്യിലേക്ക് തല വീഴുന്ന ഒരു ക്ലോസ് ഷോട്ടുണ്ട്. അതെടുക്കുമ്പോള്‍ ലാലേട്ടന്റെ കയ്യിലാണ് ഞാന്‍. ആക്ഷന്‍ പറയുമ്പോള്‍ ഞാന്‍ പുഷ് ചെയ്യുന്നുണ്ട്, പക്ഷേ പോവുന്നില്ല. അദ്ദേഹം കൈകള്‍ ബലത്തില്‍ പിടിച്ചിരിക്കുകയാണ്. ഒരു ടൈമിങ്ങില്‍ പുള്ളി കൈ താക്കുമ്പോഴാണ് എന്റെ തല വീഴുന്നത്.

എന്റെ പെര്‍ഫോമന്‍സ് നന്നായി എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ എനിക്കൊപ്പം അഭിനയിച്ച ആള്‍ക്കും പങ്കുണ്ട്. എന്റെ പേഴ്സണല്‍ എക്സ്പീരിയന്‍സ് ഉണ്ട്. പിന്നെ അമ്മ പറയുന്നത് പോലെ അഭിനയിക്കുന്ന രംഗത്തില്‍ കയ്യടി കിട്ടുമോ കൂവുമോ എന്നൊന്നും അറിയില്ല, അങ്ങ് ചെയ്യുകയാണ്. നന്നായിട്ടുണ്ടെങ്കില്‍ ആളുകള്‍ സ്വീകരിക്കും,സിദ്ധാര്‍ത്ഥ് പറഞ്ഞു.

ചതുരമാണ് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.

sidharth bharathan open up about his life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES