Latest News

ഇനി പുതിയ തുടക്കം, മനോഹരമായ അവസാനങ്ങള്‍; പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങി; വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സിദ്ധാര്‍ത്ഥ് നിശ്ചയം ചെയ്ത നിഷിത രംഗത്ത്; വേര്‍പിരിയലിന് കാരണം തേടി ബോളിവുഡ് മാധ്യമലോകം

Malayalilife
 ഇനി പുതിയ തുടക്കം, മനോഹരമായ അവസാനങ്ങള്‍; പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങി; വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സിദ്ധാര്‍ത്ഥ് നിശ്ചയം ചെയ്ത നിഷിത രംഗത്ത്; വേര്‍പിരിയലിന് കാരണം തേടി ബോളിവുഡ് മാധ്യമലോകം

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയുടെ വിവാഹം ആഡംബര പൂര്‍വമാണ് നടന്നത്. എന്നാല്‍ നിശ്ചയത്തിന് പിന്നാലെ വിവാഹം മുടങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വിവാഹനിശ്ചയ ചിത്രങ്ങളും പിന്‍വലിച്ചതോടെ ബോളിവുഡ് മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ്. 
സിദ്ധാര്‍ത്ഥിന് പിന്നാലെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സിദ്ധാര്‍ഥുമായി വിവാഹമുറപ്പിച്ചിരുന്ന ഇഷിത കുമാര്‍. ഇതോടെ വാര്‍ത്ത ബോളിവുഡില്‍ കത്തിപടരുകയും ചെയ്തു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും നിക്ക് ജോനാസും ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ അവസാനം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന് മുന്‍പെ താരങ്ങള്‍ മടങ്ങി. വിവാഹം മുടങ്ങിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും കുടുംബമോ താരങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

സിദ്ധാര്‍ഥിനൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത ഇഷിത സ്വന്തം ചിത്രം പോസ്റ്റ് ചെയ്ത് 'പുതിയ തുടക്കം, മനോഹരമായ അവസാനങ്ങള്‍' എന്ന് കുറിച്ചു. ചിത്രത്തിന് താഴെ ഇഷിതയുടെ അമ്മയുടെ കമന്റ് ഇങ്ങനെ: 'പഴയ പുസ്തകം അടച്ചുവെക്കൂ, ഇനിയെഴുതൂ'. 'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. പ്രപഞ്ചത്തിന്റെ വിശാലത അനുഭവിക്കൂ, നക്ഷത്രമാകൂ'-എന്ന് അച്ഛനും കുറിച്ചു. 

വിവാഹത്തിന് തൊട്ടുമുന്‍പ് ഇഷിത അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതേത്തുടര്‍ന്ന് വിവാഹം നീട്ടിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

sidharth chopra wedding cancelled

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES