Latest News

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു വില്‍സണ്‍ നടത്തിയത് നീണ്ട കഠിനാധ്വാനം; മേക്കോവര്‍ വിഡിയോ പുറത്ത് വിട്ട് വിനയന്‍

Malayalilife
topbanner
 ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു വില്‍സണ്‍ നടത്തിയത് നീണ്ട കഠിനാധ്വാനം; മേക്കോവര്‍ വിഡിയോ പുറത്ത് വിട്ട് വിനയന്‍

റാട്ടുപുഴ വേലായുധ പണിക്കരായി അഭിനയിച്ച് മലയാള സിനിമയില്‍ പുത്തന്‍ താരോദയം ആയിരിക്കുകയാണ് സിജു വിത്സന്‍. വേലായുധ പണിക്കരാകാന്‍ സിജു നടത്തിയ പരിശ്രമങ്ങള്‍ എത്രത്തോളമാണെന്ന് തെളിയിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിനയന്‍. 

മൂന്ന് മാസം നീണ്ടുനിന്ന യാത്രയുടെ വിവിധ ഘട്ടങ്ങള്‍ വിഡിയോയിലൂടെ കാണാം. കളരി, കുതിരയോട്ടം ഉള്‍പ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. 

സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വിഡിയോയിലൂടെ ഷെയര്‍ ചെയ്യുന്നത്.''-വിഡിയോ പങ്കുവച്ച് വിനയന്‍ കുറിച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ കഥ പറ?ഞ്ഞ സമയത്ത് സിനിമയിലെ ഏറ്റവും കഠിനമായ രംഗങ്ങളെക്കുറിച്ചാണ് സിജുവിനോട് ആദ്യം പറഞ്ഞത്. ഒരു സൂപ്പര്‍ സ്റ്റാറിന് പോലും വര്‍ഷങ്ങളായുള്ള പരിചയം കൊണ്ട് മാത്രം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ളതായിരുന്നു രംഗങ്ങളെല്ലാം. ഇത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനോടെ രണ്ടു സിനിമയ്ക്കു ശേഷം ചെയ്യാം എന്ന് സിജു പറയും എന്നാണ് കരുതിയത്. എന്നാല്‍ സിജുവിന്റെ കണ്ണില്‍ എക്‌സൈറ്റ്‌മെന്റ് കണ്ടു. സിജു പറഞ്ഞത്, ''സര്‍ ഈ കഥാപാത്രം എനിക്ക് തരികയാണെങ്കില്‍ ചലഞ്ചായി എറ്റെടുത്ത് ഞാന്‍ ചെയ്യും'' എന്നാണ്.- വിനയന്‍ വിഡിയോയില്‍ പറയുന്നു. 

സിജുവിന് പരിശീലനം നല്‍കിയ ട്രെയിനര്‍മാരുടെ വാക്കുകളിലൂടെയാണ് വിഡിയോ പോകുന്നത്. വേലായുധ പണിക്കരാവാന്‍ സിജു എത്രത്തോളം കഷ്ടപ്പെട്ടെന്ന് ഇതില്‍ നിന്നു മനസ്സിലാകും. ആ?ദ്യം കളരി പരിശീലനമായിരുന്നു. മുട്ടു മടക്കി നിലത്തിരിക്കാന്‍ സിജുവിന് ബുദ്ധിമുട്ടായിരുന്നു എന്നാണ് പരിശീലകന്റെ വാക്കുകള്‍. അതില്‍ നിന്നാണ് കഠിനാധ്വാനത്തിലൂടെ മെയ് വഴക്കമുള്ള പോരാളിയായി താരം മാറിയത്. 

ദിവസം ഏഴു മണിക്കൂറോളം ജിമ്മില്‍ ചെലവഴിക്കുമായിരുന്നു. അതിനുശേഷമാണ് കുതിരയോട്ടം പരിശീലിച്ചത്. മൂന്നു മാസത്തെ കഠിന പരിശീലനത്തിനു ശേഷം സിജു വന്ന് ഷര്‍ട്ട് ഊരി കാണിച്ചപ്പോള്‍ താന്‍ ഒരു പോരാളിയെ ആണ് കണ്ടതെന്നാണ് വിനയന്‍ പറഞ്ഞത്. വേലായുധ പണിക്കരെ തനിക്കു തന്നതിനു നന്ദി പറഞ്ഞുകൊണ്ട് സിജു വിഡിയോയ്ക്ക് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

siju wilson make over video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES