മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യം അല്ലെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് സിന്ധു കൃഷ്ണകുമാര്‍.
സിന്ധുവിന്റെ വാക്കുകളിലൂടെ,
ഇപ്പോഴും ഇഞ്ചക്ഷനെടുക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. ആ ഞാന്‍ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്‌ബോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാന്‍. എല്ലാം ജീവിതത്തില്‍ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകള്‍ പത്തും പതിനഞ്ചും കുട്ടികള്‍ക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ.
ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുന്‍പ് കുട്ടികളെ വളര്‍ത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകള്‍ വച്ചാണ് അഹാനയെ വളര്‍ത്തിയത്. ഒരു ഇക്കിള്‍ വന്നപ്പോള്‍ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തില്‍ കിച്ചു തണ്ണിമത്തന്‍ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവള്‍ക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓര്‍മ്മയാണെന്നാണ്.
ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവര്‍ സ്വയം തൊഴില്‍മേഖല തിരഞ്ഞെടുത്ത് കാശ് സമ്ബാദിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം. വിവാഹം കഴിക്കണമെന്ന് തോന്നുമ്‌ബോള്‍ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കില്‍ വേണ്ട, അത്രമാത്രം.