ദിയ കൃഷ്ണയ്ക്കും അശ്വിനും കുഞ്ഞു പിറന്നത് ആഘോഷമാക്കി നടന്‍ കൃഷ്ണകുമാറും കുടുംബവും. കുഞ്ഞിന്റെ പിറവിയും കുടുംബത്തിന്റെ സന്തോഷവും ഉള്‍പ്പെടുത്തി പുതിയ വ്ലോഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ഇന്‍ഫ്ലുവെന്‍സാറായ ദിയ കൃഷ്ണ. ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന്. കുഞ്ഞിന്റെ പിറവിയെ കൃഷ്ണകുമാറുംകുടുംബവും ഒന്നാകെ ആഘോഷമാക്കുകയാണ്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.
ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും പിന്നീട് കുഞ്ഞിനെ കാണാനെത്തി.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സഹോദരി അഹാനയുടെ കണ്ണുകള്‍ നിറയുന്നതായി വീഡിയോയില്‍ കാണാം.
തങ്ങളുടെ ജീവിതകഥയിലെ പ്രധാന കഥാപാത്രം എന്നാണ് കുഞ്ഞിന്റെ വല്യമ്മ കൂടിയായ അഹാന കൃഷ്ണ കുറിച്ച വാക്കുകള്‍. സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞ നിമിഷം എന്നാണ് വാവയുടെ മുഖം കണ്ട നിമിഷത്തെക്കുറിച്ച് അഹാനയ്ക്ക് പറയാനുള്ളത്. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തിയാണ് ദിയ കൃഷ്ണ
എനിക്ക് എപ്പോഴെങ്കിലും സന്തോഷത്തിന്റെ കണ്ണുനീര്‍ അനുഭവിക്കാന്‍ കഴിയുമോയെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് കണ്ണുനീര്‍ എന്നത് സങ്കടത്തിന്റെയോ കോപത്തിന്റെയോ ഒരു പ്രകടനമായിരുന്നു. സന്തോഷത്തിന് ഒരിക്കലും എന്നില്‍ കണ്ണുനീര്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16ന് എന്റെ സഹോദരി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്‍ ഈ ലോകത്തിലേക്ക് വരുന്നത് ഞാന്‍ കണ്ടു.
മനുഷ്യജന്മം എന്ന മാന്ത്രികവും അയാഥാര്‍ത്ഥ്യവുമായ അത്ഭുതം... ഞാന്‍ അത് കണ്ടു. ഒരു പുതിയ അംഗവുമായി എന്റെ ജീവിതം പങ്കിടാന്‍ എന്റെ പക്കല്‍ ഇല്ലെന്ന് ഞാന്‍ കരുതിയപ്പോഴാണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളില്‍ എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ ജീവിതത്തില്‍ ആദ്യമായി സന്തോഷ കണ്ണീരിന്റെ ആനന്ദം അനുഭവിച്ചു.
അവന്റെ ചെറിയ പാദങ്ങള്‍, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകള്‍, കണ്ണുകള്‍ എന്നിവ എനിക്ക് ഏറെ പ്രിയപ്പെട്ടതായി എന്നാണ് ദിയയുടെ കുഞ്ഞിനെ കണ്ട നിമിഷത്തെ കുറിച്ച് അഹാന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അഹാന കരയുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും കമന്റുകളുണ്ട്. ഡെലിവറി വീഡിയോ താന്‍ പങ്കിടുമെന്ന് ദിയ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് പിറന്നുവെന്ന് ദിയ അറിയിച്ചപ്പോള്‍ മുതല്‍ താരപുത്രിയുടെ സ്ഥിരം പ്രേക്ഷകരും സബ്‌സ്‌ക്രൈബേഴ്‌സുമെല്ലാം ഡെലിവറി വ്‌ലോഗിനായി കാത്തിരിക്കുകയായിരുന്നു.
'എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍', കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.
പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍', എന്നായിരുന്നു അശ്വിന്റെ പ്രതികരണം.