Latest News

ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി റിമി ടോമി; വൈറലായി ചിത്രം

Malayalilife
ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി റിമി ടോമി; വൈറലായി ചിത്രം

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

എന്നാൽ കഴിഞ്ഞ ദിവസം ചോറ്റാനിക്കര അമ്പലത്തിൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രം റിമി ടോമി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് ..ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ചിത്രത്തിന് ചുവടെ നിരവധി കമന്റുകളാണ് നിറയുന്നത്. അയ്യോ റിമി മതം മാറിയോ എന്നാണ് ചിലർ ചോദിക്കുന്നത്.  കുറേ ഏറെ ഹിന്ദുത്വ വാദികളും റിമിയെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ക്രിസിത്യാനികളിൽപെട്ട ചിലർ റിമിയോട് അമ്പലത്തിൽ പോകരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. 

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്‌ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഒരു ചേയ്ഞ്ചിനി വേണ്ടിയാണ് താന്‍ പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും വീട്ടില് നടത്തിയ പാചക പരീക്ഷണങ്ങള്‍ വിജയമായതിന് പിന്നാലെ ആ കോണ്‍ഫിഡന്‍സാണ് റെസിപ്പി യൂട്യൂബിലിടാന്‍ കാരണമെന്നും റിമി പറഞ്ഞിരുന്നു. ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. 

singer rimi tomy chottanikkara temple picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES