Latest News

ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് പോസ്റ്റീവ്; ഭയപ്പെടാനില്ലെന്നും ആശുപത്രിയിലെക്ക് മാറിയെന്നും എസ്പി

Malayalilife
ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് പോസ്റ്റീവ്; ഭയപ്പെടാനില്ലെന്നും ആശുപത്രിയിലെക്ക് മാറിയെന്നും എസ്പി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് പോസ്റ്റീവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെ ഇക്കാര്യ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയായിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യ അറിച്ചിരിക്കുന്നത്. ഭയപ്പെടാന്‍ ഇല്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്ത ഹോം ക്വാറന്റൈനില്‍ നിന്ന് ആശുപത്രിലേയ്ക്ക് മാറിയിരിക്കുന്നതെന്നും എസ്പിബി വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി തനിക്ക് ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടുമാറാതായപ്പോള്‍ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു- എസ്പിബി പറഞ്ഞു. തനിയ്ക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ ജലദോഷവും പനിയും മാത്രമേ ഇപ്പോഴുള്ളൂ. മറ്റുളള ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം പയുന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്, ഭയപ്പെടാനില്ലെന്നും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു. എസ് പിബിക്ക് രോഗശാന്തി നേര്‍ന്ന് തെന്നിന്ത്യന്‍ സിനിമ സംഗീത ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അദ്ദഹേത്തിന് വേഗം രോഗശാന്തി ഉണ്ടാകട്ടെയെന്ന് പ്രര്‍ത്ഥിക്കുകയാണ് ആരാധകര്‍


 

singer sp balasubramaniam tests corona positive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES