Latest News

നടി സ്നേഹയും ഭര്‍ത്താവും വിവാഹ മോചനത്തിനൊരുങ്ങുന്നതായി പ്രചരണം; ഇരുവരും താമസം രണ്ടിടങ്ങളിലെന്ന് വാര്‍ത്ത പരന്നതോടെ ചിത്രങ്ങളും വീഡിയോയും പങ്ക് വച്ച് താരദമ്പതികളും

Malayalilife
നടി സ്നേഹയും ഭര്‍ത്താവും വിവാഹ മോചനത്തിനൊരുങ്ങുന്നതായി പ്രചരണം; ഇരുവരും താമസം രണ്ടിടങ്ങളിലെന്ന് വാര്‍ത്ത പരന്നതോടെ ചിത്രങ്ങളും വീഡിയോയും പങ്ക് വച്ച് താരദമ്പതികളും

തെന്നിന്ത്യന്‍ സിനിമകളില്‍  വളരെ പരിചിതമായ രണ്ട് മുഖങ്ങളാണ് സ്നേഹയുടെയും പ്രസന്നയുടെയും. തമിഴ് സിനിമകളിലൂടെയാണ് മലയാളികള്‍ക്ക് സ്നേഹയും പ്രസന്നയും സുപരിചിതരായതും.കൂടാതെ  ആരാധകര്‍ക്ക് ഏറെ  പ്രിയപ്പെട്ട താരദമ്പതികള്‍ കൂടിയാണ് ഇരുവരും .ഇരുവരും വിവാഹശേഷം നിരന്തരം സോഷ്യല്‍മീഡിയയിലൂടെ കപ്പിള്‍ ഫോട്ടോസും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.്.  ഇരുവരുടേയും കെമിസ്ട്രി മനോഹരമായതിനാല്‍ ആരാധകര്‍ കമന്റുകളുമായി എത്താറുണ്ട്. 

എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി കോളിവുഡില്‍ നിന്നും പ്രചരിച്ച വാര്‍ത്തകളിലൊന്ന് ഇരുവരും വിവാഹമോചിതരാവുന്നു എന്നുള്ളതാണ്. താരദമ്പതികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന തരത്തിലുളള  റൂമറുകളാണ്  പുറത്തു വരുന്നത്. അതേസമയം അത്തരം റൂമറുകള്‍ക്കുള്ള മറുപടിയെന്നോണം ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം സ്നേഹ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഭര്‍ത്താവ് പ്രസന്നയ്ക്കൊപ്പമുള്ള ചിത്രമാണ് അവസാനമായി  സ്നേഹ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഭര്‍ത്താവിനെ ചുംബിച്ചുകൊണ്ട് സ്നേഹ കുറിച്ചത് ഇങ്ങനെയായിരുന്നു 'ട്വിനിംഗ്... ഹാപ്പി വീക്കെന്‍ഡ്'. സ്നേഹയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരുടേയും ആരാധകരുടെ സംശയം അവസാനിക്കുന്നത്. വിവാഹശേഷവും കുഞ്ഞുങ്ങള്‍ പിറന്നശേഷവും സന്തോഷമായി കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സ്നേഹയെന്നത് താരത്തിന്റെ പ്രത്യേകതയാണ്.

2012ല്‍ വിവാഹിതരായ സ്നേഹയ്ക്കും നടന്‍ പ്രസന്നയ്ക്കും രണ്ട് കുട്ടികളുണ്ട്്. 2009ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ജോഡികളായി അഭിനയിച്ചത്. ഈ സിനിമ ഷൂട്ടിങിനിടെയാണ് ഇരുവരും പരസ്പരം പ്രണയത്തിലാവുന്നതും. ശേഷം 2011 നവംബര്‍ 9നാണ് പ്രസന്ന സ്നേഹയുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. 'അതെ... ഞാനും സ്നേഹയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു' എന്നും ആരാധകരെ അന്നവര്‍  അറിയിച്ചിരുന്നു. 

2020 ജനുവരി 24ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നത് ചെറിയ ഒരു ഇടവേളക്ക് ശേഷമാണ്. മലയാളം, കന്നട, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡെയിലൂടെയാണ് പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സ്നേഹയെ മലയാളികള്‍ എപ്പോഴും ഓര്‍മക്കുന്നത് മമ്മൂട്ടിയുടെ തുറുപ്പുഗുലാന്‍ എന്ന സിനിമയില്‍ നായികയായി വന്നതിന് ശേഷമാണ്. 

sneha and prasanna divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES