പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരു യാത്രയായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരുവും മേഘ്‌നയും വിവാഹിതരായത്. ഇവരുടെ പ്രണയകഥകളെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലയാളത്തിലും സജീവമായ മേഘ്‌ന താരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു.
ഇപ്പോള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് മേഘ്‌ന. ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലും ചീരുവിനെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു മേഘ്‌ന. ചടങ്ങില്‍ ചീരുവിന്റെ കട്ട് ഔട്ട് നിര്‍ത്തി അതിന് അരികിലാണ് മേഘ്‌ന ഇരുന്നത്.മേഘ്‌ന തന്നെയാണ് ചിത്രങ്ങളും വിശേഷങ്ങളും ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്.യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രതികളാണ് ഇരുവരും എന്നും മരണത്തിനുപോലും ഇരുവരെയും പിരിക്കാന്‍ സാധിക്കുകയില്ല എന്നും ആണ് ആരാധകര്‍ കമന്റുകളില്‍ അഭിപ്രായപ്പെടുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് പേരാണ് ഷെയര്‍ ചെയ്തത്. എല്ലാ ചിത്രത്തിന്റെയും ബാക്ഗ്രൗണ്ടില്‍ ചിരുവിന്റെ ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് പല അഭിപ്രായങ്ങള്‍ പങ്കുവച്ച് എത്തിയത്.
സമൂഹമാധ്യമത്തില്‍ എഴുതപ്പെട്ട ഒരു കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്. താരവിവാഹങ്ങളെക്കുറിച്ചുള്ള സാധരണക്കാരുടെ കാഴ്ചപ്പാടും ഒപ്പം മേഘ്നയുടെ അവസ്ഥയും വിവരിക്കുന്ന കുറിപ്പ് നിരവധി ആളുകളാണ് ഏറ്റെടുത്തത്. ഓരോ താര വിവാഹങ്ങള്‍ നടക്കുമ്പോഴും പൊതുവെ കേള്‍ക്കുന്ന ഒരു ഡയലോഗ് ഉണ്ട് ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാല്‍ മതി. ഇതിനി എത്ര കാലത്തേകാവോ അങ്ങനെ അങ്ങനെ.. ഒത്തിരി താരങ്ങള്‍ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതല്‍ ആണ്.. എന്നാല്‍ ഇങ്ങനെയും ചിലര്‍ ഉണ്ട്.. എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്. അത്രമേല്‍ സ്നേഹിച്ചു ജീവിച്ച രണ്ടുപേര്‍ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം. ചിത്രം പോലെ തന്നെ കണ്ണു നനയിക്കുന്ന ഈ എഴുത്ത് സിനിമാസ്വാദകരും അല്ലാത്തവരുമായ നിരവധിപ്പേരാണ് പങ്കു വച്ചത്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്.