ബോളിവുഡിന്റെ വെള്ളാരം കണ്ണുള്ള സുന്ദരി ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. അഞ്ചുപതിറ്റാണ്ട് നീണ്ട അഭിനയ സപര്യയില്‍ മൂന്നുറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചാണ് ശ്രീദേവി വിടവാങ്ങിയത്. ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ ഹസന്‍ മെഹ്ത്തയാണെന്നാണ് സൂചന.
ശ്രീദേവിയെ കുറിച്ചുള്ള ബയോപിക് ചിത്രത്തിനു വിദ്യ ബാലനാവും ഏറ്റവും അനുയോജ്യയെന്നാണ് ഹന്‍സല്‍ മെഹ്ത്തയും അഭിപ്രായപ്പെട്ടത്. ''ഒരു സിനിമയ്ക്ക് വേണ്ടി ശ്രീദേവിയെ സമീപിക്കാനിരിക്കുകയായിരുന്നു. ശ്രീദേവിയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ വൈകിപ്പോയതില്‍ ഏറെ ഖേദമുണ്ട്. പക്ഷേ ശ്രീദേവിയെ കുറിച്ചൊരു ചിത്രം ചെയ്യണമെന്നുണ്ട്. വിദ്യബാലനെയാവും അതിനായി സമീപിക്കുക,'' എന്നായിരുന്നു ഹന്‍സല്‍ മെഹ്ത്തയുടെ പ്രതികരണം.
ഇപ്പോള്‍ ശ്രീദേവിയുടെ ബയോപിക് ചിത്രത്തെ കുറിച്ച് വിദ്യബാലനും പ്രതികരിച്ചിരിക്കുകയാണ്. ശ്രീദേവിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ നല്ല മനകരുത്ത് വേണമെന്നും എങ്കിലും ശ്രീദേവിയ്ക്കുള്ള ശ്രദ്ധാഞ്ജലിയെന്ന രീതിയില്‍ അത്തരമൊരു അവസരം വന്നാല്‍ താന്‍ കഥാപാത്രത്തെ ഏറ്റെടുക്കുമെന്നുമാണ് വിദ്യ ബാലന്‍ പറയുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു വിദ്യ ബാലന്റെ ഈ വെളിപ്പെടുത്തല്‍.
ശ്രീദേവിയുടെ ജീവചരിത്രസിനിമയില്‍ ശ്രീദേവിയെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലന്‍. ''അതിന് ഏറെ മനക്കരുത്ത് വേണം. പക്ഷേ ശ്രീദേവിയ്ക്കുള്ള ഒരു ശ്രദ്ധാഞ്ജലി എന്ന രീതിയില്‍ ഞാനതു ചെയ്യും,'' എന്നായിരുന്നു വിദ്യ ഉത്തരമേകിയത്. മുന്‍പ് 'തുമാരി സുലു'(2017) എന്ന ചിത്രത്തില്‍ 'ഹവ ഹവായി'യെന്ന ഗാനത്തിന്റെ പുതിയ വേര്‍ഷനും വിദ്യബാലന്‍ ശ്രീദേവിയ്ക്ക് സമര്‍പ്പിച്ചിരുന്നു.
ശ്രീദേവിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു ഹവ ഹവായി. എന്നാല്‍ ഒമര്‍ ലുല്ലു ചിത്രത്തിലൂടെ ശ്രദ്ദേയയായി മാറിയ പ്രിയാ വാര്യരെ കേന്ദ്രറോളിലെത്തിച്ച് മലയാളി സംവിധായകനായ രാവീവ് മാമ്പുള്ളി നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതകഥ പറയുന്നെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു,