Latest News

വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു; അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; നടി ആത്മഹത്യ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; നടി വിജയശ്രീയുടെ മരണത്തെക്കുറിച്ച് ശ്രീലത നമ്പൂതിരി പറയുന്നതിങ്ങനെ

Malayalilife
 വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു; അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; നടി ആത്മഹത്യ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; നടി വിജയശ്രീയുടെ മരണത്തെക്കുറിച്ച് ശ്രീലത നമ്പൂതിരി പറയുന്നതിങ്ങനെ

രു കാലത്ത് മലയാളത്തിലെ 'മര്‍ലിന്‍ മണ്‍ റോ' എന്നറിയപ്പെടുന്ന നടിയായിരുന്നു വിജയശ്രീ. സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്. വിജയശ്രീ മരണമടഞ്ഞിട്ട് നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവര്‍ എന്തിനു ആത്മഹത്യ ചെയ്തു എന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല.

ഇരുപത്തിനാല് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചത്. 1974 മാര്‍ച്ച് മാസത്തിലാണ് ആത്മഹത്യയൊ കൊലപാതകമോ എന്നറിയാത്ത വിജയശ്രീയുടെ മരണം. ഇപ്പോളിതാ എഴുപതുകളില്‍ വിജയശ്രീക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച്അഭിനയിച്ചിട്ടുള്ള ശ്രീലത നമ്പൂതിരി ഓര്‍മ്മകള്‍ പങ്ക് വയ്ക്കുകയാണ്.

തനിക്ക് വിജയശ്രീയെ അറിയാമായിരുന്നെന്നും, അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്നും  ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം.

ബാംഗ്ളൂരില്‍ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തുവെന്ന് അറിയുന്നത്. അന്ന് കേട്ടിരുന്നത് എന്താന്ന് വച്ചാല്‍ വിജയശ്രീ ഒരു ചായ കുടിച്ചു. അതുകഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്. ഇരുപത്തിനാല് വയസോ മറ്റോ ഉണ്ടായിരുന്നുള്ളൂ വിജയശ്രീയ്ക്ക് അന്ന്'-ശ്രീലത പറയുന്നു.

പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം അക്കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയില്‍ വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു. 

sreelatha namboothiri says about vijayasrees death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES