ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനാകുന്നു. സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. നവംബര്‍ 26ന് കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരിക്കും വിവാഹം.മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെ്തിയത്. കഴിഞ്ഞ 12 വര്‍ഷമായി സ്റ്റേജ് ഷോകളില്‍ സജീവമാണ്. സംഗീതസംവിധാനത്തലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേ േഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.