Latest News

തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകളുണ്ട്; ഇവയില്‍ നിന്നെല്ലാം തറ്റെയ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്; വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല; വ്യാജന്മാരെ സഹികെട്ട് പുതിയ ഫേസ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്‍

Malayalilife
തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകളുണ്ട്; ഇവയില്‍ നിന്നെല്ലാം തറ്റെയ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്; വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല; വ്യാജന്മാരെ സഹികെട്ട് പുതിയ ഫേസ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്‍

മൂഹമാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തന്റെ പേരില്‍ പല വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ഇവയില്‍ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകള്‍ നിലവിലുണ്ട്. ഇതിലൂടെ നിരന്തരം വ്ാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു. തന്റെ പുതിയ അക്കൗണ്ട് തുടങ്ങിയ വിവാരം അറിയിച്ചാണ് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആദ്യം സപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്. സിപിഎം ഒരു ചൂണ്ടായണെന്നും ശ്രീനിവാസന്‍ പറഞ്ഞെന്നും ഗ്രൂപ്പുകളില്‍ പറയുന്നു. ഇവയെല്ലാം വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഇതുവരെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ ടൃലലിശ്മമെി ജമേേശമാ(ൃെലലിശ) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറയുന്നു. ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ.

''സുഹൃത്തുക്കള്‍ വഴിയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചത്. എനിക്ക് പറയാന്‍ ആഗ്രഹമുള്ള കുറെ കാര്യങ്ങളുണ്ട്. അത് പറയാനാണ് ഈ അക്കൗണ്ട്''- ശ്രീനിവാസന്‍ വ്യക്തമാക്കി.

sreenivasan against fake account creates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES