Latest News

സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കിടാന്‍ മടിക്കാത്ത വ്യക്തിയെന്നടക്കം മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചു; നടനും യുട്യൂബറുമായ ബൈലവന്‍ രംഗനാഥിനെതിരെ പരാതിയുമായി ഗായിക സുചിത്ര; പരാതിയില്‍ ധനുഷിനും പങ്കെന്ന് ആരോപണം; സുചിലീക്‌സിന് പിന്നാലെ മറ്റൊരു വിവാദം

Malayalilife
സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കിടാന്‍ മടിക്കാത്ത വ്യക്തിയെന്നടക്കം മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചു; നടനും യുട്യൂബറുമായ ബൈലവന്‍ രംഗനാഥിനെതിരെ പരാതിയുമായി ഗായിക സുചിത്ര; പരാതിയില്‍ ധനുഷിനും പങ്കെന്ന് ആരോപണം; സുചിലീക്‌സിന് പിന്നാലെ മറ്റൊരു വിവാദം

ടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരെ പോലീസില്‍ പരാതി നല്‍കി ഗായിക സുചിത്ര. ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിയത്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണ് ഇയാള്‍ക്ക് പിന്നിലെന്നാണ് സുചിത്ര ആരോപിക്കുന്നത്.

'ഞാന്‍ മാനസികരോഗിയാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും സ്ഥാപിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നു. ഞാന്‍ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണെന്ന് ഇയാള്‍ പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത ആളാണ് ഞാന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഞാന്‍ ഇയാളെ വിളിച്ചിരുന്നു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ എന്നോട് കള്ളം പറഞ്ഞു. അഭിമുഖം അയച്ചു തരാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഇയാള്‍ പറഞ്ഞു.

തനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ലെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സുചിത്ര പറഞ്ഞു. ബൈലവനെ ആരോ രംഗത്തിറക്കിയതാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി സുചിത്ര പറഞ്ഞു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുചിത്ര പരാതിയില്‍ പറയുന്നു.

2017 ലാണ് സുചി ലീക്ക്സ് വിവാദം ഉണ്ടാവുന്നത്. ധനുഷിനെതിരെയായിരുന്നു ആദ്യത്തെ ആരോപണം സുചി ലീക്ക്‌സിലൂടെ പുറത്തുവന്നത്. ഇതിന് പിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നിരുന്നു. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ഇതൊക്കെ പുറത്തുവന്നത്. മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാളി താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു.ഇതിന് പിന്നാലെ തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. വിവാദത്തിന് പിന്നാലെ സുചിത്രയ്ക്ക് മാനസിക സമ്മര്‍ദം ഉണ്ടാവുകയും ലണ്ടനില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ത്തിക് കുമാറുമായുള്ള വിവാഹബന്ധം തകരുന്നത്.

Read more topics: # സുചിത്ര
suchithra complaint against bayilvan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES