Latest News

സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്കുള്ള പോക്കില്ല; ഏകമനസോടെ ജോലിയോടുള്ള സമര്‍പ്പണം മാത്രം;  മാമ്മൂക്കോയെ അനുസ്മരിച്ച് സുപ്രിയ കുറിച്ചത്; കുരുതി'യിലെ 'മൂസ' ഞാന്‍ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓര്‍മ്മയായിരിക്കുമെന്ന് കുറിച്ച് പൃഥ്വിരാജും

Malayalilife
സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്കുള്ള പോക്കില്ല; ഏകമനസോടെ ജോലിയോടുള്ള സമര്‍പ്പണം മാത്രം;  മാമ്മൂക്കോയെ അനുസ്മരിച്ച് സുപ്രിയ കുറിച്ചത്; കുരുതി'യിലെ 'മൂസ' ഞാന്‍ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓര്‍മ്മയായിരിക്കുമെന്ന് കുറിച്ച് പൃഥ്വിരാജും

 മലയാളത്തില്‍ നാലു പതിറ്റാണ്ടോളം നിറഞ്ഞു നിന്നിരുന്ന മാമുക്കോയ ഒരു ഓര്‍മ്മയായി മാറിയത് സഹപ്രവര്‍ത്തകരും ആരാധകരും സങ്കടത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പൃഥ്വിരാജും ഭാര്യ സുപ്രിയയും മാമുക്കോയയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ്. സുപ്രിയയും പൃഥ്വിരാജും നിര്‍മിച്ച 'കുരുതി' എന്ന ചിത്രത്തില്‍ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മൂസ എന്ന കഥാപാത്രമായാണ് മാമുക്കോയ അഭിയനിച്ചത്

റസ്റ്റ് ഇന്‍ പീസ്, മാമുക്കോയ സര്‍! നിങ്ങളുമായി ഒന്നിലധികം തവണ സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാനുള്ള അവസരം എനിക്ക് കിട്ടിയത് വലിയൊരു ഭാഗ്യമായി കരുതുന്നു. പക്ഷേ, 'കുരുതി'യില്‍ നിങ്ങള്‍ 'മൂസ'യെന്ന കഥാപാത്രത്തെ അനായാസമായി അഴിച്ചുവിട്ടത് അടുത്തു നിന്ന് കണ്ടത് ഞാന്‍ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓര്‍മ്മയായിരിക്കും! ശരിക്കുമൊരു ഇതിഹാസമാണ് നിങ്ങള്‍...'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

കുരുതിയിലെ ക്യാരക്ടര്‍ ഇമേജും താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ മാമുക്കോയ എന്ന കലാകാരന്‍ ചെയ്തതില്‍ ഏറ്റവുമധികം പ്രശംസ നേടിക്കൊടുത്തതാണ് കുരുതിയിലെ മൂസ. പൃഥ്വിരാജും റോഷനും നിറഞ്ഞഭിനയിച്ച 'കുരുതി'യില്‍ കേന്ദ്രകഥാപാത്രമായി തിളങ്ങിയത് മാമുക്കോയ തന്നെയാണ്. 

'കുരുതി'യുടെ സെറ്റില്‍ എടുത്ത ചിത്രം പങ്കുവച്ചാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സഹായികളോ ബഹളങ്ങളോ ഇല്ലാതെ ജോലിയോടുള്ള ആത്മസമര്‍പ്പണം മാത്രമുള്ള ഒരു അഭിനേതാവായിരുന്നു മാമുക്കോയ എന്നാണ് സുപ്രിയ പറയുന്നത്. മാമുക്കോയയെ കുറിച്ച് സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചത് ഇങ്ങനെയാണ്.

'കുരുതിയുടെ സെറ്റില്‍ ഷോട്ടുകള്‍ക്കിടയില്‍ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോളാണ് ഈ ചിത്രം ഞാന്‍ എടുത്തത്. സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്കുള്ള പോക്കില്ല, ഏകമനസ്സോടെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണ്. എത്ര മനോഹരമായ ആത്മാവാണ് അദ്ദേഹം. ബഹുമാനം മാത്രം സര്‍, സമാധാനമായി വിശ്രമിക്കൂ.'' ഇതായിരുന്നു സുപ്രിയയുടെ കുറിപ്പ്. 

തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം' എന്നായിരുന്നു മാമുക്കോയയെക്കുറിച്ച് മുരളി ഗോപി അനുസ്മരിച്ചത്. 'കുരുതി'യിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു മുരളി ഗോപിയുടെ വാക്കുകള്‍

 

supriya and prithwiraj remembering mamukkoya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES