ചിയാന്‍ വിക്രമിന്റെ 'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന 'തമിഴരസന്‍'. വിജയ് ആന്റണി പോലീസ് ഇന്‍സപെക്ടര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പ്രതിനായക ഛായയുള്ള ഒരു ഡോക്ടര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. അന്യ ഭാഷയില്‍ വളരെ ശ്രദ്ധാപൂര്‍വം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലര്‍ത്തുന്ന സുരേഷ് ഗോപി അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.
'ഏറെ വൈകാരികതയാര്‍ന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകാനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക് ഒപ്പം കട്ടക്കു നില്‍ക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകള്‍ക്കിടയില്‍ തമിഴരസനു വേണ്ടി ദിവസങ്ങള്‍ നീക്കിവെച്ച് പൂര്‍ണ സഹകരണം നല്‍കി. ചിത്രത്തിലെ മര്‍മ്മ പ്രധാന കഥാപാത്രമായത് കൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരിക്കാനാവില്ല. വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷന്‍ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസുകാരന്റെ പിതാവയിട്ടണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത് .' സംവിധായകന്‍ ബാബു യോഗേശ്വരന്‍ പറഞ്ഞു.
രമ്യാ നമ്പീശനാണ് തമിഴരസനില്‍ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ്, സംഗീത, കസ്തൂരി, മധുമിത, സോനു സുഡ്, രാധാരവി, റോബോ ഷങ്കര്‍ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായന്‍, അശ്വിന്‍ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങലേ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭര്‍ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം.
ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എന്‍ എസ് മൂവീസിന്റെ ബാനറില്‍ കൗസല്യാ റാണി നിര്‍മ്മിച്ച ഫാമിലി ആക്ഷന്‍ എന്റര്‍ടൈനറായ 'തമിഴരസന്‍' ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.