മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തില്‍ നിന്നുള്ള പുതിയ തര്‍ക്കങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. പതിനൊന്ന് വയസ് മുതല്‍ നോക്കി വളര്‍ത്തിയ മകന്‍ മാത്രം താന്‍ കാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞിട്ടും കാണാന്‍ വന്നില്ലെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ രേണുവിനെ അവഗണിച്ച നന്ദിയില്ലാത്ത മകന്‍ എന്ന ടാഗും സൈബര്‍ ബുള്ളിയിങും കിച്ചുവിന് ഭീകരമായി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിച്ചു താന്‍ കൊട്ടയത്ത് പോയതും റിതപ്പനൊപ്പം സമയം ചിലവഴിച്ചെന്നും പങ്ക് വച്ച് എത്തിയതും സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിരുന്നു.
'അപ്പോള്‍ പോകാന്‍ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ', എന്ന് പറഞ്ഞൊരു വീഡിയോ കിച്ചു പങ്കുവയ്ക്കുകയും പിന്നാലെ അനുജന്‍ റിതപ്പനെ കാണാന്‍ പോവുകയും ചെയ്തു. 'വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ', എന്ന കിച്ചുവിന്റെ വാചകം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം വിമര്‍ശകര്‍ക്ക് മറുപടിയുമായി കിച്ചു എത്തുകയായിരുന്നു.
എന്തുകൊണ്ടാണ് രേണുവിന്റെ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍ കാരണമെന്ന് പറഞ്ഞ കിച്ചു, അമ്മയെ കാണാന്‍ പറ്റില്ലെന്നും ആശുപത്രിയില്‍ പോയാലും കാണാന്‍ പറ്റില്ലെന്നുമാണ് അവര്‍ പറഞ്ഞതെന്നും പറഞ്ഞു. ചില തെളിവുകളും കിച്ചു പുറത്തുവിട്ടിട്ടുണ്ട്.
കിച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ
അമ്മയുടെ വില. അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല ബ്രോ. എന്റെ രണ്ടാമത്തെ വയസിലാണ് സ്വന്തം അമ്മ എന്നെ ഇട്ടിട്ട് പോയത്. എന്റെ ലൈഫ് സ്റ്റോറിയില്‍ കുറച്ച് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോഴുള്ള അമ്മ(രേണുവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ കാണിക്കുന്നു) ഇതൊക്കെ നിങ്ങള്‍ പറയുന്ന എടുത്ത് വളര്‍ത്തിയ മോന്‍ കണ്ട സാധനങ്ങളാണ്. മനസിലായോ. ഞാനിത് കണ്ടിട്ട് മെസേജ് ഇട്ടു. ഇതൊക്കെ കണ്ട് കഴിഞ്ഞാല്‍ റിതപ്പന്റെ അവസ്ഥ എന്തായിരിക്കും. മിക്ക പിള്ളേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അവരെ റിതപ്പന്‍ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ എനിക്ക് തന്ന മറുപടി ഇങ്ങനെയാണ്. ഞാന്‍ ചെയ്തതില്‍ മോശമായിട്ടൊന്നും തോന്നിയില്ല. എനിക്ക് അതില്‍ നിന്നും രണ്ടര, മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ്. ഞാന്‍ തിരിച്ച് മറുപടി കൊടുക്കാന്‍ പോയില്ല. അവിടെ വച്ചിട്ട് ആ ചാപ്റ്റര്‍ ഞാന്‍ ക്ലോസ് ചെയ്തു.
ബ്രോ പറഞ്ഞത് പോലെ അമ്മയുടെ വില എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. പക്ഷേ സ്‌നേഹത്തിന്റെ വില അറിയാം. പിന്നെ ഞാന്‍ കോട്ടയത്ത് പോയി. റിതപ്പനെ കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് അവനെ ഞാന്‍ ഹാപ്പി ആക്കി. അമ്മയെ കാണാന്‍ പറ്റിയില്ല. ഇപ്പോള്‍ കാണാന്‍ പറ്റില്ല. ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയില്‍ പോയാലും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയുടെ അസുഖം എന്തായാലും മാറട്ടെ. പ്രാര്‍ത്ഥിക്കാം. അതെ എന്നെ കൊണ്ടും പറ്റുള്ളൂ. നിങ്ങളെ കൊണ്ടും പറ്റുള്ളൂ. അത് ഞാന്‍ ചെയ്യുന്നുണ്ട്. എല്ലാം മാറട്ടെ. എ്ന്നായിരുന്നു വീഡിയോയിലൂടെ കി്്ചു പറഞ്ഞത്.
കിച്ചു സുധിയുടെ വീഡിയോയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് രേണു സുധി. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കില്‍ താനത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞ രേണു, കിച്ചുവുമായുള്ള ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാള്‍ കൂടുതല്‍ കിച്ചുവിനെ സ്‌നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുല്‍ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും രേണു പറയുന്നു.
രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെ
കുറ്റപ്പെടുത്തിയവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയമാണ്. ഈ സമയത്ത് തന്നെ കിച്ചു എന്ന രാഹുല്‍ ഒരു വീഡിയോയുമായി വന്നിട്ടുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ കാരണമാണ് അമ്മയെ വെറുത്തതെന്നൊക്കെ പറഞ്ഞിട്ട്. സുധിച്ചേട്ടന്‍ മരിച്ച ശേഷം എന്ത് തുടങ്ങിയാലും അത് ഞാന്‍ കിച്ചുവിനെ അറിയിക്കുമായിരുന്നു. എന്റെ കയ്യില്‍ തെളിവുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയപ്പോള്‍ ഇനി മേലാല്‍ ചെയ്യരുതെന്നല്ല അവന്‍ പറഞ്ഞത്. അവനത് പറഞ്ഞിരുന്നെങ്കില്‍.. മോനെ കിച്ചു അമ്മ അത് തുടങ്ങില്ലായിരുന്നു. പക്ഷേ മോന്‍ എന്താ പറഞ്ഞതെന്ന് അറിയോ 'ഗുഡ്' എന്ന്. ചുണ്ടിന്റെ വീഡിയോ വന്നപ്പോഴാണ് കിച്ചു എന്നോട് സംസാരിക്കുന്നത്. അത്രയും നാള്‍ അവന്‍ ഒന്നും പറഞ്ഞിട്ടില്ല. 'എത്രയോ പേരത് ചെയ്യുന്നു. അവര്‍ക്കില്ലാത്ത പ്രശ്‌നമാണോ എനിക്ക്. പൈസ കിട്ടുന്നല്ലോ. അന്ന് രണ്ടര ലക്ഷം രൂപയൊക്കെ എനിക്ക് കിട്ടിയിരുന്നു', എന്നാണ് ഞാന്‍ പറഞ്ഞത്. അത് കിച്ചു പുറത്ത് വിടേണ്ട കാര്യമുണ്ടായിരുന്നോ? കിച്ചുവിനെ നിയന്ത്രിക്കുന്ന ഒരു സ്ത്രീയുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് ഒന്നും അറിയില്ല. ഒന്നും അറിയാതെ എന്റെ മെക്കട്ട് കയറാന്‍ വരരുത് ദയവ് ചെയ്ത്. ഞാന്‍ കാന്‍സര്‍ രോഗിയാണ്. ഇനിയെങ്കിലും കിച്ചു ഈ അമ്മേനെ വെറുതെ വിട്. നീ എന്നെ നോക്കണ്ട, എനിക്ക് ഗുണവും ചെയ്യണ്ട. അമ്മ എന്നും വിളിക്കണ്ട. എന്നെ ദ്രോഹിക്കാതിരുന്നൂടെ ഇനിയെങ്കിലും. ഞാന്‍ മരിച്ചാല്‍ പോലും എനിക്ക് ഒന്നും ചെയ്യണ്ട. ഞാന്‍ പ്രസവിച്ച എന്റെ റിതപ്പനെക്കാളും ഞാന്‍ നിന്നെ സ്‌നേഹിച്ചു. ഞാന്‍ ഉറക്കം ഒഴിച്ച് ചെയ്ത ജോലിയില്‍ നിന്നും കിട്ടിയ പൈസ നിനക്ക് തന്നു. നിന്റെ പെറ്റതള്ള ഇട്ടിട്ട് പോയത് മുതലുള്ള കാര്യങ്ങള്‍ നീ എന്നോട് പറഞ്ഞിട്ടുണ്ട്. കൊല്ലത്തെ വീട്ടില്‍ ചെറുപ്പത്തില്‍ നീ അനുഭവിച്ച കാര്യങ്ങള്‍ നീ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും ഞാന്‍ പറയുന്നില്ല.
ഇനി എങ്കിലും എന്നെ വെറുതെ വിട്. കാന്‍സര്‍ രോഗവുമായിട്ട് ഞാന്‍ മല്ലിടുകയാണ്. റിതപ്പന് വേണ്ടിയിട്ട് എനിക്ക് ജീവിച്ചേ പറ്റത്തുള്ളൂ. എന്നെ വെറുതെ വിട് കിച്ചു. നമുക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന കാര്യങ്ങളുണ്ട്. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. അതെന്നെ കൊണ്ട് പറയിപ്പിക്കരുത്. എന്റെ കുഞ്ഞ് നിന്നെ ചേട്ടനായിട്ട് കണ്ടുപേയി. ഞാന്‍ സബ്‌സ്‌ക്രിപ്ഷന്‍ അല്ലേ തുടങ്ങിയിട്ടുള്ളൂ. ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ സ്വന്തം കാലില്‍ നില്‍ക്കാന്‍ നീ തുടങ്ങിയിട്ട്. അതിന് മുന്നെ ഒരു രാഹുല്‍ ദാസ് ഉണ്ടായിരുന്നു. ചില പൊലീസ് സ്റ്റേഷനുകളില്‍ രാഹുല്‍ ദാസിനെ കുറിച്ച് തിരക്കി നോക്ക്. എന്നെ ഇനി അമ്മയെന്ന് വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. ഉപദ്രവിക്കരുത്. ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ വരുന്നില്ല. നിന്റെ കാല് പിടിച്ച് പറയുവാ.. എന്നെ ഉപദ്രവിക്കരുത്. എനിക്ക് ഇതില്‍ നിന്നും എഴുന്നേറ്റ് വന്നേ പറ്റൂ. ഞാന്‍ നിനക്ക് പൈസ തന്നിട്ടേ ഉള്ളൂ. കണക്ക് പറയുന്നതല്ല. മോന്റെ പല ചാറ്റുകളും സംസാരങ്ങളും എല്ലാം എന്റെ കയ്യിലുണ്ട്. സുധിച്ചേട്ടന്‍ നിന്നെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ നിനക്ക് ആരും ഇല്ലായിരുന്നു. ആപത്ത് ഘട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല. ഓരോ ആവശ്യത്തിനും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയത് ഞാന്‍ ആയിരുന്നു. രാഹുല്‍ ദാസിനെ പറ്റിയുള്ള ലാസ്റ്റ് വീഡിയോ ആയിരിക്കണം ഇത്. ഇനി എന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത് കിച്ചു.
എനിക്ക് ഇനി വയ്യ. കിച്ചു എന്നെ വന്ന് കാണണ്ട. ആരുടേയും വിഷമം തീര്‍ക്കാന്‍ വന്ന് കാണണ്ട. ഇന്ന് വരെ കാണുകയോ വിളിക്കുകയോ മിണ്ടുകയോ ചെയ്തില്ലല്ലോ. വേണ്ട. ഇനി അത് വേണ്ട. ഈ ഉള്ളവളെ വെറുതെ വിട്ടേക്ക്. ഞാന്‍ ചത്താല്‍ പോലും എന്റെ ശവം വന്ന് നീ കാണരുത്. റീത്ത് പോലും ആരും വയ്ക്കണ്ട. എന്നെ വെറുതെ വിട്ടേക്ക്.
എന്നാണ് വീഡിയോയിലൂടെ രേണുവും പറയുന്നത്.