Latest News

സിനിമയുടെ തിരക്കിലാണ് തല്‍ക്കാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

Malayalilife
സിനിമയുടെ തിരക്കിലാണ് തല്‍ക്കാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

സിനിമയുടെ തിരക്കിലായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരഷ് ഗോപി. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപിയെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്. കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. പ്രഥമപരിഗണനയും അദ്ദേഹത്തിനാണ്.

 

Read more topics: # suresh gopi reject offer bjp
suresh gopi reject offer bjp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES