Latest News

അമ്മ സംഘടന 25 വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ സംഘടനയ്ക്ക് രൂപം നല്‍കിയ സുരേഷ് ഗോപി പടിക്ക് പുറത്ത്; അമ്മയില്‍ നിന്ന് താരം അകന്നതിന്റെ കാരണം വ്യക്തമാക്കി ആക്ഷന്‍ കിങ്ങ്; ഏറ്റെടുത്ത് ആരാധകരും 

Malayalilife
അമ്മ സംഘടന 25 വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ സംഘടനയ്ക്ക് രൂപം നല്‍കിയ സുരേഷ് ഗോപി പടിക്ക് പുറത്ത്; അമ്മയില്‍ നിന്ന് താരം അകന്നതിന്റെ കാരണം വ്യക്തമാക്കി ആക്ഷന്‍ കിങ്ങ്; ഏറ്റെടുത്ത് ആരാധകരും 

ലയാളത്തിലെ നടീ നടന്‍മാരുടെ സംഘടനയായ അമ്മ ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് അമ്മ എന്ന സംഘടനയക്ക് തുടക്കമായത്. നടന്‍ സുരേഷ് ഗോപിയാണ് സംഘടന തുടങ്ങാന്‍ മുന്‍കൈ എടുത്തതെങ്കിലും അമ്മയുമായുള്ള ചില പ്രശ്നങ്ങളുടെ പേരില്‍ ഇപ്പോള്‍ അമ്മയില്‍ താരം സജീവമല്ല. അമ്മയുടെ തുടക്കവും സുരേഷ് ഗോപിക്ക് അമ്മയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളുടെ കഥയും അറിയാം.

അമ്മയുമായി ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ ഇപ്പോള്‍ സംഘടനിയില്‍ സജീവമല്ലെങ്കിലും അമ്മ തുടങ്ങാന്‍ മുന്‍കൈ എടുത്ത താരമാണ് സുരേഷ് ഗോപി. ഷൂട്ടിങ് സെറ്റില്‍ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയന്‍പിള്ള രാജുവിനോടും പങ്കുവച്ച സുരേഷ് ഗോപി ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടീനടന്‍മാര്‍ക്ക് ഒരു കൂട്ടായ്മ വേണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സംഘടനയില്‍ ആദ്യ അംഗമായതും സുരേഷ് ഗോപി തന്നെയാണ്. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം.  തുടര്‍ന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയില്‍ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേര്‍ന്നത്.  എണ്‍പതോളം താരങ്ങള്‍ പങ്കെടുത്ത ആ കൂട്ടായ്മ രജത ജൂബിലിയിലെത്തുമ്പോള്‍  235 വനിത താരങ്ങള്‍ ഉള്‍പ്പടെ 486 പേരുള്ള പ്രബല സംഘടനയാണ് അമ്മ.

നിരവധി അവശകലാകാരന്‍മാര്‍ക്കാണ് അമ്മ സഹായം നല്‍കുന്നത്. പലര്‍ക്കും വീടു വച്ചുനല്‍കി. കേരളത്തെ തകര്‍ത്ത പ്രളയത്തിലും സുനാമി, ലാത്തൂര്‍ ഭൂകമ്പം, കാര്‍ഗില്‍ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടും സംഘടന സഹായധനം സ്വരൂപിച്ചു നല്‍കി.  പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് സംഭാവന ചെയ്ത അമ്മ പിന്നീട് ഗള്‍ഫില്‍ നടത്തിയ സ്റ്റേജ് ഷോയിലൂടെ 5 കോടിയും സമാഹരിച്ചു നല്‍കി. . വളര്‍ച്ചയുടെ പടവുകള്‍ താണ്ടുംപോഴും വിവാദങ്ങള്‍ അമ്മയെ തേടി എത്തിയിരുന്നു.

സംഘടയ്ക്ക് തുടക്കമിട്ട സുരേഷ് ഗോപി 1997ലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലാണ് അമ്മയുമായി അകന്നത്.  പ്രവാസി മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടി തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും അവതരിപ്പിക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചു. അമ്മയില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം സുരേഷ് ഗോപി പരിപാടി അവതരിപ്പിക്കുകയും ചെയ്തു. നാലോ അഞ്ചോ ലക്ഷം രൂപ ഇതിന് പ്രതിഫലമായി സംഘാടകര്‍ അമ്മയ്ക്ക് നല്‍കണം എന്ന ഉറപ്പിന്‍മേലാണ് പരിപാടി നടന്നത്. കേരളത്തില്‍ അവതരിപ്പിച്ച അറേബ്യന്‍ ഡ്രീംസില്‍ സുരേഷ് ഗോപിയ്ക്കൊപ്പം കല്‍പ്പനയും ബിജു മേനോനും പങ്കെടുത്തു. പ്രതിഫലം കൈപ്പറ്റാതെയാണ് മൂവരും പരിപാടി അവതരിപ്പിച്ചത്. 

എന്നാല്‍ പരിപാടി കഴിഞ്ഞതോടെ സംഘാടകര്‍ കാലുമാറി. ഇതോടെ അമ്മ സുരേഷ് ഗോപിയ്ക്ക് നേരെ തിരിഞ്ഞു. സംഘാടകര്‍ പണം നല്‍കുന്നില്ലെങ്കില്‍ സുരേഷ് ഗോപി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് സുരേഷ് ഗോപി അമ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വന്നു.

സംഘടനയില്‍ ശിക്ഷിക്കപ്പെട്ട ആളെന്ന നിലയിലാണ് താന്‍ അമ്മയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കാത്തതെന്ന് സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കി.. അമ്മയില്‍ ചിലരുടെ രൂക്ഷവിമര്‍ശനം തന്നെ ഏറെ വേദനിപ്പിച്ചതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Read more topics: # suresh gopi say about amma
suresh gopi say about amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES