സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ തുടക്കം. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും. രാവിലെ 11.44ന് കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ പൂജ നടക്കും. മലയാള സിനിമ അരങ്ങേറ്റത്തില്‍ മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനെത്തിയിരുന്നു. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്.
മൂത്ത മകന്‍ ഗോകുലിനൊപ്പം പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ചിരുന്നു.ചിത്രത്തില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.ഒടുവില്‍ തിയേറ്ററില്‍ എത്തിയ സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ മികച്ച വിജയം നേടിയിരുന്നു. ഇടവേയ്ക്കുശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക.
സുരേഷ് ഗോപി ചിത്രത്തിന്റെ ഭാഗമായി അനുപമ എത്തുന്നത് ആദ്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ആണ് അനുപമയുടേതായി ഒടുവില്‍ തിയേറ്രറില്‍ എത്തിയ മലയാള ചിത്രം.
ഇരിക്കാലക്കുടകാരിയായ അനുപമ ആദ്യമായാണ് ജന്മനാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഭാഗമാവുന്നത്.|കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സുരേഷ് ഗോപി- മാധവ് സുരേഷ് ചിത്രത്തില്‍ വന്‍താര നിര അണിനിരക്കുന്നു.ഛായാഗ്രഹണം രണദിവെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോണ്‍ കുടിയാന്‍മല.അതേസമയം അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രം പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ചെറിയൊരു സീനില്‍ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപി അവതരിപ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ ഫൈറ്റ് സീന്‍ കണ്ട് സമീപത്തെ ഒരു ഫ്ളാറ്റില്‍ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാല്‍ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിം?ഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികള്‍ മനസ്സിലാക്കിയത്.