മലയാളികള്‍ക്ക് മറക്കാത്ത നായികമാരിലൊരാളാണ് ഖുശ്ബു. രാഷ്ട്രീയത്തിലു മൊക്കെ ശ്രദ്ധേയയായി നിറഞ്ഞുനിന്ന നടി അടുത്തിടെ മേക്ക് ഓവര്‍ നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി.
സ്വകാര്യ ചാനലിലെ പരിപാടിയിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തിയത്. ജനനായകനും ഖുഷ്ബുജിക്കും ഒപ്പം എന്ന ക്യാപ്ഷനോടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ചിത്രം പങ്കുവച്ചത്. ടിനി ടോം, പിഷാരടി, നാദിര്‍ഷ എന്നിവരും ഒപ്പമുണ്ട്. നിരവധി ആരാധകര്‍ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. മഞ്ഞ സാരിയണിഞ്ഞാണ് ഖുശ്ബു എത്തിയത്. സുരേഷ് ഗോപിക്കൊപ്പം അനുഭൂതി, യാദവം തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.
അതേസമയം, 'മേ ഹും മൂസ'യാണ് ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രം. പൂനം ബജ്വയെ നായികയാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.