കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയ പുതിയ ചിത്രം ആയിരുന്നു 'സ്വര്‍ഗം'. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഓരോരുത്തും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്ന പ്രേക്ഷകാഭിപ്രായം. സിഎന്‍ ഗ്ലോബല്‍ മൂവസിന്റെ ബാനറില്‍ ഡോ. ലിസി കെ ഫെര്‍ണാണ്ടസ് ആന്റ് ടീം നിര്‍മിച്ച സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റെജിസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണന്‍, രഞ്ജി കാങ്കോല്‍, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
ഒരു കുടുംബ ചിത്രമാണ് 'സ്വര്‍ഗം'. മധ്യതിരുവിതാകൂറിലെ രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ ഇതില്‍ ഒരു കുടുംബം വളരെ സാധാരണമായ സാമ്പത്തിക കുഴപ്പങ്ങളൊക്കെ ഉള്ള കുടുംബമാണ്. മറ്റൊരു കുടുംബം സമ്പന്ന കുടുംബമാണ്. ഈ രണ്ട് കുടുംബവും കൂടെ ജീവിതത്തില്‍ പോസ്റ്റീവ് ചിന്ത പകരുകയാണ്. അപ്പനും അമ്മയും മക്കളും കുടുംബവുമൊക്കെ പ്രാധാന്യം ആകുന്നത് എങ്ങനെയെന്ന സന്ദേശം കൊടുക്കാന്‍ വേണ്ടി ഇറക്കിയ സിനിമയാണ് ഇത്. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവ മൂല്യങ്ങള്‍ സമൂഹത്തില്‍ പകരുക എന്ന ലക്ഷ്യത്തിലാണ് ഈ സിനിമ ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ചെയ്തത് വരെ തലശ്ശേരി മെത്രാന്‍ ആയിരിന്നു. ഈ സിനിമ വത്തിക്കാനിലും പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്ത ആയിരിന്നു. അപ്പോള്‍ തന്നെ യാദൃച്ഛികമായി സിനിമ സംവിധായകന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.
സംഭവം ഇതാണ്. ഒരു സെക്കന്റ് ക്ലാസ് യാത്ര 2015 ല്‍ റിലീസ് ചെയ്ത് തിയറ്ററുകള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആയിരിന്നു. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും വിജയിച്ച ചിത്രങ്ങളില്‍ ഒന്നായ പ്രേമവും പൃഥിരാജിന്റെ എന്നും നിന്റെ മൊയ്തീനും നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്റണിയും വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയും പിന്നെ കൊച്ചു സിനിമയായ ഒരു സെക്കന്റ് ക്ലാസ് യാത്രയും ആയിരിന്നു. ഈ സെക്കന്റ് ക്ലാസ് യാത്ര എന്ന വിജയിച്ച സിനിമയുടെ സംവിധായകനാണ് സ്വര്‍ഗത്തിന്റെയും സംവിധായകന്‍ അപര്‍ണബാല മുരളിയുടെ ആദ്യ നായിക വേഷം ജോജു ജോര്‍ജിന്റെ ആദ്യത്തെ ശ്രേദ്ധേയമായ കഥാപാത്രം ചെമ്പന്‍ വിനോദിന്റെയും നെടുമുടി വേണുവിന്റെയും വളരെ ശ്രേദ്ധെയവും വ്യത്യസ്തവുമായ കഥാപാത്രങ്ങളും ഒക്കെ ഈ സിനിമയിലൂടെ ആണെന്ന് പിന്നീട് അദ്ദേഹം പറയുന്നു.
പലരും ചോദിക്കുന്നു ഇത്ര വലിയ ഗ്യാപ്പ് എങ്ങനെ ഉണ്ടായി എന്ന്. ശേഷം പോസ്റ്റില്‍ വ്യക്തമായി പറയുന്നു സെക്കന്റ് ക്ലാസ് യാത്രയ്ക്ക് ശേഷം അദ്ദേഹവും അവരുടെ പാര്‍ട്ണറുമായി അടുത്ത സിനിമകളിലൊക്കെ പോയതാണ് ശേഷം ഒരു പ്രമുഖ നടന്റെ ഡേറ്റും കിട്ടിയിരുന്നു. പക്ഷെ ചിത്രത്തിന്റെ നിര്‍മാതാവായി വന്ന ആളാണ് എന്റെ കരിയറില്‍ ഇത്രയും വലിയ ഗ്യാപ്പ് ഉണ്ടാക്കാന്‍ കാരണം. തമിഴിയിലെ രണ്ട് പ്രമുഖ നായക നടന്‍മാര്‍ നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധിയും പലതവണയായി നീട്ടി വയ്ക്കുക ഉണ്ടായി. ഒരു അവസരത്തില്‍ തൊട്ട് അടുത്ത ചിത്രമായ മലയാളത്തിലെ പ്രമുഖ നടന്റെ എന്റെ ചിത്രം പ്ലാന്‍ ചെയ്യുക വരെ ഉണ്ടായി.
മലയാളത്തിലും തമിഴിലുമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള വലിയൊരു അവസരമുണ്ടാക്കി തന്ന നിര്‍മാതാവിന് ഞാന്‍ എന്റെ ജാമ്യത്തില്‍ ഫിനാന്‍സ് അറേന്‍ജ് ചെയ്യുകയും അതിനെത്തുടര്‍ന്ന് എനിക്ക് എന്റെ കിടപ്പാടം വരെ നഷ്ടപ്പെടുകയും ഉണ്ടായി. കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട അക്കാലത്തും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം അത്രയ്ക്കും സിനിമ എനിക്ക് ഇഷ്ട്ടമാണ്. ജീവിതത്തില്‍ മറ്റ് പലതും വേണ്ടെന്ന് വച്ചിട്ടാണ് ഞാന്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയെതെന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു. അങ്ങനെ മാതാവിന്റെ കൃപയാല്‍ അദ്ദേഹം പിടിച്ചു നിന്ന കഥയും അദ്ദേഹം പറഞ്ഞുപോകുന്നു.
2015 ല്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമയുടെ സംവിധായകന്‍ ഒമ്പത് വര്‍ഷം സിനിമ എടുക്കാതെ ഇരിക്കുക അയാളുടെ സിനിമ ജീവിതത്തിനെ ഒരു നിര്‍മാതാവ് കുഴപ്പക്കാരന്‍ ആവുക എന്നത് കൗതുകം ഏറെയാണ്. കാരണം സിനിമ എന്ന് പറയുന്ന ചതിക്കുഴിയില്‍ വീണ് ഇല്ലാതായ ഒരുപാട് മനുഷ്യര്‍ ഉണ്ട്. അങ്ങനെ ഇല്ലാതാവുന്നതില്‍ ഭൂരിഭാഗവും നിര്‍മാതാക്കളാണ്. സിനിമ തലയ്ക്ക് പിടിച്ച് കഥയും തിരക്കഥയും സംവിധാന അഭിനയമോഹവും ഒക്കെ നടക്കുന്ന മനുഷ്യര്‍. അവര്‍ ആരെങ്കിലും കറക്കിയെടുത്ത് വലിയ സ്വാപ്നങ്ങള്‍ വാഗ്ദാനം ചെയ്ത് സിനിമ നിര്‍മാതാക്കളായി രംഗത്ത് വരുകയും അവരുടെ കഥ ആരും അറിയാതെ പോകുന്ന ഒരുപാട് ആളുകളുടെ അനുഭവം ഉണ്ട്.
പക്ഷെ അതില്‍ നിന്നുമൊക്കെ വ്യത്യസ്തം ആണ് ഈ കഥ വിജയിച്ച ഒരു സിനിമയുടെ സംവിധായകന്‍ ഒരു സിനിമ നിര്‍മാതാവിന്റെ കെണിയില്‍ വീണു അയാളുടെ പത്ത് വര്‍ഷം നഷ്ടപ്പെടുത്തുന്നു. അയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കല്‍ തോടിന് സമീപം ആനിക്കാട് കാരന്‍ ആണ് റെജിസ് ആന്റണി സാധാരണ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച് സിനിമ മോഹവുമായി തമ്പി കണ്ണദാനത്തിന്റെയും ഷാജി കൈലാസിന്റെയുമൊക്കെ അസിസ്റ്റന്റായി ജോലി ചെയ്ത ആള്‍.
അങ്ങനെ ആണ് 2015 ല്‍ സ്വന്തമായി സിനിമ എടുക്കുന്നതും ആ സിനിമ വിജയിക്കുന്നതും അതോടെ തന്റെ കാലമാവും എന്ന് കരുതി അദ്ദേഹം കാത്തിരിന്നു. വിജയിച്ച സിനിമ ആയത് കൊണ്ട് പലരുമായി തിരക്കഥകള്‍ ചര്‍ച്ച ചെയ്തു. അങ്ങനെയാണ് മലയാളത്തിലെ ഏറെ അറിയപ്പെട്ട നിര്‍മാതാവ് സര്‍ഗം കബീര്‍ പ്രത്യക്ഷപ്പെടുന്നത്. ദാദാ സാഹിബും, ഗ്രാമഫോണുമൊക്കെ നിര്‍മിച്ച ആളായിരിന്നു കബീര്‍. അദ്ദേഹത്തിന് ഉന്നതമായ സിനിമ ബന്ധങ്ങളും ഉണ്ട്. കഥ കേട്ട് അടുത്ത സിനിമ എടുക്കാമെന്നും പറഞ്ഞു.മാത്രമല്ല മലയാളത്തിലെ പ്രശസ്തയായ ഒരു നടനെയും പരിചയപ്പെടുത്തി കൊടുത്തു.
നടനും കഥ ഇഷ്ട്ടപ്പെട്ടു നടന്‍ ഡേറ്റും കൊടുത്തു. അങ്ങനെ സര്‍ഗം കബീറും റെജിസും നല്ല സുഹൃത്തുക്കളായി മുന്‍പോട്ട് പോയി. കബീര്‍ നല്ലൊരു ഫാമിലിമാന്‍ എല്ലാരോടും സൗമ്യമായി സംസാരിക്കും. ഭാര്യയും മക്കളോടുമൊപ്പം വീട്ടില്‍ സന്ദര്‍ശിക്കുന്ന ആള്‍. ആ സൗഹൃദം കുടുംബ സൗഹൃദമായി മാറി. റെജീസിനെ വിശ്വാസത്തില്‍ എടുത്ത് ചെന്നൈയില്‍ പോയി രണ്ട് സൂപ്പര്‍സ്റ്റാറുകളെ പരിചയപ്പെടുത്തി അവര്‍ക്കും പറ്റിയ ഒരു തിരക്കഥ പറഞ്ഞു. അപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന സാധ്യതകൂടി റെജിസിന്റെ മനസ്സില്‍ ഓടി വന്നു. റെജിസ് അങ്ങനെ ആവേശഭരിതത്തിനായി മുന്‍പോട്ട് പോകുന്നു. റെജിസിന്റെ പിതാവ് ബാങ്കില്‍ ജോലി ആയത് കൊണ്ട് വായ്പ്പകളും എടുത്ത പശ്ചാത്തലമുണ്ട്. അതില്‍ ഏതാണ്ട് രണ്ടര ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ വന്നപ്പോള്‍ റെജിസിനോട് കബീര്‍ പണം ആവശ്യപ്പെട്ടു.
25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. റെജിസിന് കബീറിനെ വിശ്വാസം ആയത് കൊണ്ട് കബീര്‍ ആവശ്യപ്പെട്ട് ഭൂമി പ്ലെഡ്ജ് ചെയ്ത ഒരു സ്വകാര്യ ഫിനാന്‍സില്‍ നിന്നും 50 ലക്ഷം രൂപയെടുത്തു. ബാങ്കില്‍ അടക്കാനുള്ള 11 ലക്ഷം അടച്ചിട്ട് ബാക്കി പണം കബീര്‍ തന്റെ സാമ്പത്തിക ബധ്യത തീര്‍ക്കാന്‍ കൊണ്ടുപോയി അതൊരു ചതി ആയിരുന്നുവെന്ന് പിന്നീടാണ് റെജിസിന് മനസിലായത്. പിന്നീടാണ് കബീര്‍ ചതിയന്‍ എന്ന് റെജിസിന് മനസിലായത്. ഇവര്‍ പ്ലെഡ്ജ് ചെയ്ത ഭൂമി കബീര്‍ വീണ്ടും മറ്റൊരാള്‍ക്ക് പ്ലെഡ്ജ് ചെയ്ത കൊടുത്തു. പിന്നീടാണ് വ്യക്തമായി റെജിസ് സര്‍ഗം കബീറിനെ കുറിച്ച് അന്വേഷിക്കുന്നത്. സര്‍ഗം കബീര്‍ ഗ്രാമഫോണ്‍ എന്നി സിനിമകള്‍ക്ക് ശേഷം ഇവിടെ നില്ക്കാന്‍ പറ്റാതെ ഗള്‍ഫില്‍ പോയി അവിടെ സാമ്പത്തിക തിരിമറി നടത്തി അവിടെ നിന്നും ഇന്തോനേഷ്യയില്‍ പോയി അവിടെ നിന്നും സ്‌ട്രോക്ക് വന്ന് തിരിച്ചുവന്ന് തട്ടിപ്പ് നടത്തി ജീവിക്കുന്നതിനിടയില്‍ ഒരു തട്ടിപ്പായി റെജിസിനെ കുഴിയില്‍ ചാടിച്ച് എന്ന് അറിഞ്ഞപ്പോഴേക്കും റെജിസിന്റെ ഭൂമിയും കിടപ്പാടും ഒക്കെ നഷ്ട്ടപ്പെട്ടിരിന്നു. ഇടയ്ക്ക് കബീറിനെ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.
അങ്ങനെ ഒരു ദുരന്തപൂര്‍ണമായ ജീവിതത്തിനിടയില്‍ റെജിസിന് കൃപാസന മാതാവിന്റെ കൃപയാല്‍ കിട്ടിയ സിനിമയാണ് 'സ്വര്‍ഗം'. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും റെജിസിന് കിട്ടാനുള്ള ചെറിയ പ്രതിഫലം കിട്ടി കഴിഞ്ഞു. പക്ഷെ ഏറെ യാതനകള്‍ താണ്ടി വീണ്ടുമൊരു സിനിമ ഇറക്കുമ്പോള്‍ ആ സിനിമ വിജയിച്ചാല്‍ തന്റെ കാരിയാറില്‍ അത് മറ്റ് ഒരു ബ്രേക്ക് ആകുമെന്ന് റെജിസിന് അറിയാം. അത്‌കൊണ്ട് തന്നെ നന്മയുടെ സന്ദേശം നല്‍കുന്ന നല്ല ജീവിതത്തെ കുറിച്ച പറയുന്ന സിനിമ എല്ലാരും കാണുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.