Latest News

അനന്യ , അജു വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'സ്വര്‍ഗ്ഗം; സി എന്‍ ഗ്ലോബല്‍ മൂവിസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂഞ്ഞാറില്‍

Malayalilife
topbanner
 അനന്യ , അജു വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'സ്വര്‍ഗ്ഗം; സി എന്‍ ഗ്ലോബല്‍ മൂവിസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂഞ്ഞാറില്‍

രു സെക്കന്റ് ക്ലാസ് യാത്ര എന്ന മികച്ച ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സ്വര്‍ഗ്ഗം . വിദേശ മലയാളികളുടെ കൂട്ടായ്മയായ  സി.എന്‍.ഗ്ലോബല്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യമായി ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.  നല്ല സന്ദേശങ്ങള്‍ നല്‍കുന്നതും  മനുഷ്യനന്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതുമായി ഒരു പിടി കുടുംബചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഈ വിദേശ മലയാളി പ്രൊഡക്ഷന്‍ കമ്പനിയായ സിഎന്‍ ഗ്ലോബല്‍ മൂവീസ്.  

നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയില്‍ ശ്രീമതി ലിസ്സി.കെ.ഫെര്‍ണാണ്ടസ് ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാര്‍, സി.എം.ഐ. ദേവാലയത്തിലൂം പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം ആരംഭിച്ചത്. 

നിര്‍മ്മാണ കമ്പനിയുടെ മുഖ്യ ചുമതലയിലുള്ള ശ്രീമതി ലിസ്സി.കെ.ഫെര്‍ണാണ്ടസ് ഫസ്റ്റ് ക്‌ളാപ്പ നല്‍കിക്കൊണ്ടാണ് ഷൂട്ട് തുടങ്ങിയത്.മലയാള സിനിമയില്‍ ഒരു കാലത്ത് പ്രേഷകര്‍ക്കിടയില്‍ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെത്തുന്ന ചിത്രമെന്ന നിലയിലും ഈ സിനിമ  ഏറെ പ്രസക്തമാണ്.

അനന്യ, അജു വര്‍ഗീസ് എന്നിവരെ കൂടാതെ ജോണി ആന്റണി, മഞ്ജു പിള്ള, വിനീത് തട്ടില്‍,അഭിരാം രാധാകൃഷ്ണന്‍, രഞ്ജിത്ത് കങ്കോല്‍ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സാജന്‍ ചെറുകയില്‍, സിജോയ് വര്‍ഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തില്‍ അഭിനയിച്ചവരില്‍ പ്രമുഖരാണ്. ഇവര്‍ക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റണി എന്നിവരും ആദ്യ ദിവസം ചിത്രീകരണ വേളയിലുണ്ടായിരുന്നു.

ക്രൈസ്തവ പശ്ചാത്തലത്തിലൂടെഅയല്‍പക്കക്കാരായ രണ്ടു വീടുകലെ തികഞ്ഞ കുടുംബ മുഹൂര്‍ത്തങ്ങളിലൂടെയും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയുമാണ്  ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.  ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനറായിരിക്കും ഈ ചിത്രമെന്നതില്‍ സംശയമില്ല . ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.സംഗീതം - മോഹന്‍ സിതാര, ജിന്റോ ജോണ്‍, ലിസ്സി .കെ. ഫെര്‍ണാണ്ടസ്.
ഛായാഗ്രഹണം - എസ്. ശരവണന്‍.എഡിറ്റിംഗ്--ഡോണ്‍ മാക്‌സ് -കലാസംവിധാനം. അപ്പുണ്ണി സാജന്‍.
മേക്കപ്പ് പാണ്ഡ്യന്‍
കോസ്റ്റ്യും - ഡിസൈന്‍ - റോസ് റെജീസ് 
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - റെജിലേഷ്, ആന്റോസ് മാണി.
പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ്
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - തോബിയാസ്.പാലാ, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഓ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Read more topics: # സ്വര്‍ഗ്ഗം
swargam movie shoot poonjar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES