Latest News

സന്ദേശം സിനിമ നല്‍കുന്ന സന്ദേശം എന്ത്  ? നരസിംഹം ജീവിതത്തില്‍ ഒരുതവണ മാത്രം കാണാന്‍ പറ്റിയ സിനിമ; പഴയകാല സിനിമകളെ വിമര്‍ശിച്ച് ശ്യാം പുഷ്‌കരന്‍; കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി മുന്നേറുമ്പോള്‍ ശ്യം പുഷ്‌കരന്റെ നിരൂപണം വിവാദത്തില്‍

Malayalilife
സന്ദേശം സിനിമ നല്‍കുന്ന സന്ദേശം എന്ത്  ? നരസിംഹം ജീവിതത്തില്‍ ഒരുതവണ മാത്രം കാണാന്‍ പറ്റിയ സിനിമ; പഴയകാല സിനിമകളെ വിമര്‍ശിച്ച് ശ്യാം പുഷ്‌കരന്‍; കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി മുന്നേറുമ്പോള്‍ ശ്യം പുഷ്‌കരന്റെ നിരൂപണം വിവാദത്തില്‍

ത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം സിനിമയ്‌ക്കെതിരെ  തിരക്കഥാകൃത്ത് ശ്യാം പുശ്കരന്‍ നടത്തിയ പ്രസ്താവന വിവാദത്തിത്തില്‍. സന്ദേശം സിനിമയില്‍ നിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്യാം പുഷ്‌കരന്‍ പ്രതികരിച്ചത്. റേഡിയോ മാംഗോ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌കരന്‍ പഴയകാല ചിത്രങ്ങളെ വിമര്‍ശിച്ചത്.

ശ്യാം പുഷ്‌കരന്റെ കഥയിലും തിരക്കഥയില്‍ പിറന്ന ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കെ റേഡിയോ മാംഗോ എഫ്എമ്മിനു നല്‍കിയ അഭിമുഖമാണ് ശ്യാം പുഷ്‌കരനെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. പഴയകാല സിനിമകളെക്കുറിച്ച് നിരൂപണം നടത്തുന്നതിനിടയിലാണ് സന്തേശം സിനിമയെക്്കുറിച്ച് നെഗറ്റിവ് അഭിപ്രായം പങ്കുവച്ചത്. സന്ദേശം സിനിമയില്‍ നിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും. സന്ദേശത്തിലെ ക്ലൈമാക്‌സ് ആരാഷ്ട്രീയതയാണ് പങ്കുവയ്ക്കുന്നതെന്നും ശ്യം പറയാതെ പറയുന്നു. 

പഠനകാലത്ത് ഞാന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായ ആളായതിനാല്‍ തന്നെയാണ് എനിയ്ക്ക് അങ്ങനെ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ സ്ഫടികം ഒരു മാസ്റ്റര്‍ പീസാണെന്നാണ് ശ്യാമിന്റെ അഭിപ്രായം.സിനിമ വീണ്ടും വീണ്ടും കാണാന്‍ തോന്നും. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമ നരസിംഹം ഒരു തവണ മാത്രം കാണാവുന്ന ചിത്രമാണെന്നാണ് ശ്യാമിന്റെ വിലയിരുത്തല്‍.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍ എന്നീ സിനിമകള്‍ക്കാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളുള്ളതെന്ന് ശ്യാം അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വരവേല്പ് തനിക്കിഷ്ടമില്ലാത്ത ചിത്രമാണെന്നും ശ്യാം പറഞ്ഞു. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഏറെ വിഷമിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാന്‍ തനിക്ക് ഇഷ്ടമില്ലെന്നാണ് ശ്യാമിന്റെ വിശദീകരണം.മിഥുനം എന്ന സിനിമ ഉര്‍വ്വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ടെന്നും ശ്യാം പറയുന്നു.

Read more topics: # syam pushkaran film review
syam pushkaran film review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES