Latest News

വിജയ് വിജയ് സേതുപതി കൂട്ടുകെട്ടില്‍ മലയാള സാന്നിധ്യമായി ആന്റണി വര്‍ഗീസും; ദളപതി 64ല്‍ ആന്റണി വര്‍ഗീസും മുഖ്യറോളില്‍; പോസ്റ്റര്‍ പങ്കുവച്ച് താരം 

Malayalilife
 വിജയ് വിജയ് സേതുപതി കൂട്ടുകെട്ടില്‍ മലയാള സാന്നിധ്യമായി ആന്റണി വര്‍ഗീസും; ദളപതി 64ല്‍ ആന്റണി വര്‍ഗീസും മുഖ്യറോളില്‍; പോസ്റ്റര്‍ പങ്കുവച്ച് താരം 

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും ഉണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ആന്റണി വര്‍ഗീസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. അതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചു.

talapathy 64 movie thamil movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES