തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് തപ്സി പന്നു. പ്രതിഭ കൊണ്ടും കരുത്തുള്ള നിലപാടുകളാലും ഇന്ത്യന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ തപ്‌സി മുന്‍പ് പല വെളിപ്പെടുത്തലും വിമര്‍ശനങ്ങളും നടത്തി തപ്സി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ ശക്തരായ നായികമാരുടെ പട്ടികയിലിടം നേടിയ താരം തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ ആണ് തപ്സി മനസ് തുറന്നത്.
പ്രാരംഭ കാലത്ത് തനിക്ക് സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നുംനായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നുമാണ് തപ്സി പറയുന്നത്.
കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റങ്ങള്‍ സിനിമ മേഖലയില്‍ എനിക്കുണ്ടായി. നേരത്തെ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ സമ്മതം ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. നായകന്മാര്‍ എന്നെ അംഗീകരിക്കാത്തതു കൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്.'
'സാന്‍ദ് കി ആംഖ്' ആണ് തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രായക്കൂടുതലുള്ള ചന്ദ്രോ എന്ന ഷാര്‍പ് ഷൂട്ടറായിട്ടാണ് സാന്‍ഡ് കി ആങ്കില്‍ തപ്‌സി അഭിനയിക്കുന്നത്.