മലയാളി പ്രേക്ഷകരുടെ മനസ്സിലെ മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. സ്‌കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം നേടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തി.
തുടര്‍ന്ന് 2015-ല്‍ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.കന്മദം ആറാം തമ്പുരാന്‍, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ശക്തമായ മനസ്സോടെ ജീവിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. സാധാരണ താരങ്ങളുടേത് പോലെ തന്നെ മഞ്ജുവിന്റെ മടങ്ങി വരവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. രണ്ടാം വരവില്‍ താരത്തിന്റെ ലുക്കിലൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എന്നാല്‍ എത്ര മാറ്റങ്ങള്‍ ശരീരത്തിലും മുഖത്തും മുടിയിലുമൊക്കെ ഉണ്ടായെങ്കിലും ചില അടയാളങ്ങളൊക്കെ ഭാഗ്യ മറുക് പോലെ മായാതെ കിടക്കും. അത്തരത്തില്‍ ഒരു പാടാണ് മഞ്്ജു വാര്യരുടെ നെറ്റിയില്‍ ഉളളതും. തമിഴ്നാട്ടിലാണ് താരം തന്റെ പ്രാഥമീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
താരത്തിന്റെ അച്ഛന് അവിടെയായിരുന്നു ജോലി. താരം എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു. വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചേര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി. ആ പാട് കാലമിത്ര കഴിഞ്ഞിട്ടും മഞ്ജുവിന്റെ നെറ്റിയില്‍ തന്നെയുണ്ട്. എത്ര ഒരുങ്ങിയാലും മായാതെ അത് തെളിഞ്ഞ് കാണാം. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മയാണ് മഞ്ജുവിന്റെ നെറ്റിയിലുളളത്.