ഏറ്റവും അധികം ആരാധകരുള്ള പ്രണയ ചിത്രം ഏതെന്ന് ചൊദിച്ചാല്‍ ഒരു ഉത്തരമെ ഉണ്ടാകു, ടൈറ്റാനിക്ക് എന്ന്. അതേസമയം, ചിത്രത്തിലെ നായകനായ ജാക്കിന്റെ മരണം ഇപ്പോഴും നിറയെ സംശയങ്ങളാണ് ഉണ്ടാക്കുന്നത്. ചിത്രത്തില്‍ ജാക്കിന് 'ഹൈപ്പോതെര്‍മിയ' എന്ന അവസ്ഥയില്‍ ആകുകയും റോസ് തന്നെ രക്ഷപെടുകയുമായിരുന്നു.
സിനിമയില്‍ പിടിപെട്ട് ജാക്ക് മരിക്കുകയും റോസ് രക്ഷപ്പെടുകയും ചെയ്യുന്നതായിട്ടായിരുന്നു കഥ. എന്നാല്‍ എന്തുകൊണ്ട് അന്ന് ജാക്ക് മരണത്തിന്റെ പിടിയിലായി എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോള്‍ ജാക്കായി വേഷമിട്ട ലിയാനാര്‍ഡോ ഡികാപ്രിയോയും ആ ചോദ്യം നേരിട്ടിരിക്കുകയാണ്.
ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമയായ വണ്‍സ് അപ്‌ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന സിനിമയുടെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ളതായിരുന്നില്ലേ ഡോര്‍ എന്നാണ് ഡികാപ്രിയോയോട് ചോദിച്ചത്. വണ്‍സ് അപ്‌ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന സിനിമയില്‍ ഡികാപ്രിയോയ്ക്ക് ഒപ്പം അഭിനയിക്കുന്ന ബ്രാഡ് പിറ്റും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് കയറിയിരിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ഡികാപ്രിയോയുടെ മറുപടി.