സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂക്ക ചിത്രങ്ങളാണ്.
സിനിമ ഇന്‍ മീമംസ്' എന്ന പേജിലെ ഒരു പോസ്റ്റിന് താഴെയാണ് മലയാളികള്‍ മമ്മൂക്ക ചിത്രവുമായി പൊങ്കാല നടത്തുന്നത്. 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രമാണ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സൗന്ദര്യവും ശരീരവും നോക്കൂവെന്നാണ് പോസ്റ്റിലെ ലക്ഷ്യം.
ടോം ക്രൂയിസിന് ഇപ്പോഴും പ്രായം തോന്നിക്കുന്നില്ല എന്ന് ധ്വനിപ്പിക്കുന്ന ക്യാപ്ഷനോടെ എത്തിയ ചിത്രത്തിന് കീഴിലാണ് മലയാളികള്‍ തങ്ങളുടെ മമ്മൂക്കയെ നോ്്ക്കൂവെന്ന കമന്റുമായി നിറയുന്നത്.ഏഴര ലക്ഷം പേരാണ് ഇതിനോടകം ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുപത്തിനാലായിരം കമന്റുകളും ഇരുപത്തിയൊന്നായിരം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
സമീപകാലത്തായി സിനിമാ ഇന്‍ മീംസ് പേജില്‍ വന്നിട്ടുള്ള പോസ്റ്റുകളില്‍ ഒരു ലക്ഷത്തിന് മേലെ ലൈക്ക് നേടുന്ന ആദ്യ പോസ്റ്റാണിത്. കൂടുതലും മലയാളികളാണ് പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം കൂടാതെ സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങളും ചിലര്‍ കമന്റായി പോസ്റ്റ് ചെയ്യുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കള്‍ക്കും പ്രായം അധികം തോന്നിക്കാറില്ലെന്ന കമന്റും ഇക്കൂട്ടര്‍ ഇടുന്നുണ്ട്.