Latest News

മലയാളത്തില്‍ തിളങ്ങാന്‍ വീണ്ടും ടൊവിനോ സംയുക്താ ജോഡി ; കല്‍ക്കിയില്‍ സംയുക്ത എത്തുന്നത് രാഷ്ട്രീയക്കാരിയുടെ റോളില്‍

Malayalilife
മലയാളത്തില്‍ തിളങ്ങാന്‍ വീണ്ടും ടൊവിനോ സംയുക്താ ജോഡി ; കല്‍ക്കിയില്‍ സംയുക്ത എത്തുന്നത് രാഷ്ട്രീയക്കാരിയുടെ റോളില്‍

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. ടൊവിനോ പോലീസ് വേഷത്തില്‍ വീണ്ടും എത്തുന്ന ചിത്രം ആഗസ്റ്റ് ഒമ്പതിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍ ടൊവിനോയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് കല്‍ക്കി. തീവണ്ടി,ഉയരെ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. സിനിമയില്‍ നെഗറ്റീവ് റോളിലാണ് സംയുക്ത എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ സംയുക്തയുടെ കഥാപാത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കല്‍ക്കിയില്‍ രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നതെന്നാണ് വിവരം. സിനിമയില്‍ നിഗൂഢ ലക്ഷ്യങ്ങളുളള രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് നടി എത്തുന്നത്. മുന്‍ ചിത്രങ്ങളിലേതുപോലെ ഇത്തവണയും ശക്തമാര്‍ന്നൊരു കഥാപാത്രമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. കല്‍ക്കിയില്‍ വില്ലന്‍ എന്നു പറയാവുന്ന കഥാപാത്രമാണ് തനിക്കെന്നും സംയുക്ത മേനോന്‍ പറയുന്നു.

അതേസമയം മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന കല്‍ക്കി ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്‍ക്കിയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

tovino samyuktha again in kalkki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES