സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരാണ് താരങ്ങളില്‍ ഏറെയും. പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമൊക്കെ ഇക്കാര്യത്തില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളും നല്‍കുന്നത്. യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസും തന്റെ കുടുംബത്തിന് അതീവ ശ്രദ്ധയാണ് നല്‍കുന്നത്. ലൊക്കേഷനില്‍ മിക്കപ്പോഴും ഭാര്യയും മകളും ഒപ്പമുണ്ടാവാറുണ്ടെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ലൊക്കേഷനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത് പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവെച്ചാണ് ടൊവിനോ എത്തിയിട്ടുള്ളത്.
മൈ ലിറ്റില്‍ സണ്‍ഷൈന്‍ എന്ന കമന്റോടെയാണ് ടൊവിനോ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറംതിരിഞ്ഞ് നില്‍ക്കുന്ന മകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഡാഡ്സ് ലൈഫ് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. താരം പങ്കുവെക്കുന്ന മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ കുഞ്ഞ് ഇസ.
പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാത്രമല്ല ടൊവിനോ പങ്കുവെച്ച എടക്കാട് ബറ്റാലിയന്‍ ചിത്രീകരണത്തിനിടെ എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്ന ടീമിന്റെ ഫോട്ടോയും നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. മകളേയും നെഞ്ചോടു ചേര്‍ത്തായിരുന്നു ടൊവിനോ കിടന്നത്. തന്റെ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തെക്കുറിച്ചും ടൊവിനോ വാചാലനാവാറുണ്ട്. ബുര്‍ജ് ഖലീഫയിലെത്തിയ കുഞ്ഞ് ഇസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മുന്നിലെ കാഴ്ചകളിലാണ് ഇസയുടെ ശ്രദ്ധ.