Latest News

തീജ്വാലയ്ക്ക് മുന്നില്‍ ഉണ്ണി മുകുന്ദന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി മാളികപ്പുറം പോസ്റ്റര്‍

Malayalilife
 തീജ്വാലയ്ക്ക് മുന്നില്‍ ഉണ്ണി മുകുന്ദന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി മാളികപ്പുറം പോസ്റ്റര്‍

ണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറ'ത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. എരിയുന്ന തീയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്

പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് കൊണ്ട് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉണ്ണിമുകുന്ദനും പങ്ക് വച്ചു. 

കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കലിയുഗവരദനായ അയ്യപ്പനെ കുറിച്ചുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു സിനിമയുടെ പുജ നടന്നത്. ചിത്രത്തിന്റെ സെറ്റില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ശബരിമലയിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിങ് നടക്കുന്നത്.

അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതുന്നത്. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്,ദേവനന്ദ എന്നീ ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മനോജ് കെ ജയന്‍,രമേശ് പിഷാരടി, സമ്പത്ത് റാം എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'തത്വമസി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

 

unni mukundan movie malikappuram new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES