Latest News

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കും; നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു; ബ്രണ്ടന്‍ ഫ്രേസറിന്റെ ഓസ്‌കര്‍ വിജയത്തില്‍ ഉണ്ണി മുകുന്ദന്‍

Malayalilife
 തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കും; നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു; ബ്രണ്ടന്‍ ഫ്രേസറിന്റെ ഓസ്‌കര്‍ വിജയത്തില്‍ ഉണ്ണി മുകുന്ദന്‍

മികച്ച നടനുളള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഹോളിവുഡ് നടന്‍ ബ്രണ്ടന്‍ ഫ്രേസറിനെ പ്രശംസിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അതിന് ഫ്രേസറിന്റേതായിരിക്കും എന്നാണ് അദ്ദേഹം കുറിച്ചത്. ദി വെയില്‍ എന്ന സിനിമയിലെ പ്രകടനമാണ് താരത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

നടന്റെ കുറിപ്പ് ഇങ്ങനെ:

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കും. നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു. ഓസ്‌കര്‍ അവാര്‍ഡിന് ആശംസകള്‍. നിങ്ങള്‍ ഈ ഷോയും ഹൃദയങ്ങളും കീഴടക്കി. നിങ്ങള്‍ തിമിംഗലം തന്നെയാണ്. നിങ്ങളുടെ ടാര്‍സനെ സ്നേഹിക്കുകയും വെയിലിലെ നിങ്ങളുടെ പ്രകടനത്തെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നുളള സ്നേഹമാണ് ഇത്. ഞങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നിറച്ചിത് നന്ദി.

ഡാറന്‍ അരൊനോഫ്സ്‌കൈ സംവിധാനം ചെയ്ത ദി വെയിലില്‍ അമിതഭാരത്താല്‍ പ്രശ്നം അനുഭവിക്കുന്ന അധ്യാപകന്റെ റോളിലാണ് ഫ്രേസര്‍ എത്തിയത്. ഒരുകാലത്ത് ബോളിവുഡിന്റെ മുഖമായി നിന്നിരുന്ന നടനാണ്‌ ്രേഫസര്‍. മമ്മി സീരീസിലൂടെ ഇന്ത്യക്കാര്‍ക്കിടയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

 

unni mukundan post about brendan fraser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES