ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ 'ഷെഫീക്കിന്റെ സന്തോഷ'ത്തിന്റെ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍
സിനിമയിലൂടെ അച്ഛന്‍ മുകുന്ദന്‍ നായര്‍ കാമറയ്ക്ക് മുന്നിലെത്തുക.അച്ഛന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.
ഇത് എനിക്ക് ഭയങ്കര സ്‌പെഷ്യലാണ്. അച്ഛന്‍ ഇന്ന് ഷഫീക്കിന്റെ സന്തോഷം സിനിമയിലെ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ത്തിയാക്കി. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ തിരക്കഥ എഴുതിയ സമയത്ത് ആ ഭാഗം ഞാന്‍ വെട്ടിമാറ്റി. ഉണ്ണി മുകുന്ദന്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. നവാഗതനായ അനൂപ് പന്തളം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം എന്നീ ചിത്രങ്ങളുടെ ലൊക്കേഷനില്‍ മുഴുവന്‍ സമയവും മുകുന്ദന്‍ നായര്‍ ഉണ്ടായിരുന്നു.
മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സം?ഗീത സംവിധാനം. എല്‍ദോ ഐസക് ഛായാ?ഗ്രഹണം. നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക.