റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍പോളി, മഞ്ജുവാര്യര്‍ എന്നിവര്‍ പ്രധാനറോളിലെത്തുന്ന പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ നോവലാണ് സിനിമയയി അരങ്ങിലെത്തുന്നത്. ഉ്ണ്ണി ആറിന്റെ ആദ്യ നോവലാണ് പ്രതി പൂവന്‍ കോഴി.
ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. വലിയൊരു ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യരെ അഭിനയ രംഗത്ത് തിരിച്ചുകൊണ്ടുവന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമയിലൂടെയാണ്.
സമകാലിക ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് 'പ്രതി പൂവന്‍കോഴി'കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വാഭാവത്തിലായിരിക്കും സിനിമ അവതരിപ്പിക്കുക. ജി ബാലമുരുകന്‍ ആണ് ക്യാമറ. സംഗീത സംവിധാനം ഗോപിസുന്ദര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.