Latest News

പ്രതി പൂവന്‍ കോഴി പുറത്തിറങ്ങിയ ശേഷം ജീവിതത്തില്‍ സംഭവിക്കുന്നത് വ്യക്തമാക്കി റോഷന്‍ ആന്‍ഡ്രൂസ്! കേരളത്തിലെ സ്ത്രീകള്‍ തന്നെ തല്ലാന്‍ നടക്കുന്നുവെന്നും റോഷന്‍

Malayalilife
പ്രതി പൂവന്‍ കോഴി പുറത്തിറങ്ങിയ ശേഷം ജീവിതത്തില്‍ സംഭവിക്കുന്നത് വ്യക്തമാക്കി  റോഷന്‍ ആന്‍ഡ്രൂസ്! കേരളത്തിലെ സ്ത്രീകള്‍ തന്നെ തല്ലാന്‍ നടക്കുന്നുവെന്നും റോഷന്‍


ഞ്ജു വാര്യരുടെ രണ്ടാം വരവിന് കളമൊരുക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷം അഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും റോഷന് ആന്ഡ്രൂസും ഒന്നിക്കുന്ന ചിത്രം പ്രതി പൂവന്‍ കോഴി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലെത്തിയത്. ഇപ്പോള്‍ പ്രതി പൂവന്‍ കോഴി പുറത്തിറങ്ങിയ ശേഷം ജീവിതത്തില്‍ സംഭവിക്കുന്നത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കയാണ് റോഷന്‍ ആന്‍ഡ്രൂസ്.

വീട്ടിലും പൊതുയിടങ്ങളിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന അരക്ഷിതാവസ്ഥയാണ് പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ പ്രമേയമായത്. നഗരത്തിലെ തുണിക്കടയില് സെയില്‌സ് ഗേളാണ് മാധുരി എന്ന മഞ്ജുവിന്റെ കഥാപാത്രം. ജോലിസ്ഥലത്തേയ്ക്കുള്ള സ്ഥിരം ബസ് യാത്രയ്ക്കിടെ ഒരുദിവസം ഒരാള് അവളെ കയറിപ്പിടിക്കുന്നു. തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തിനു എന്ത് വില കൊടുത്തും പകരം ചോദിക്കാന് മാധുരി കച്ച കെട്ടിയിറങ്ങുമ്പോള് അവള് എത്തിപ്പെടുന്നത് വലിയൊരു പ്രതിസന്ധിയിലേക്കാണ്. മഞ്ജുവിന് ലഭിച്ച ശക്തമായ സ്ത്രീകഥാപാത്രം കൂടിയാണ് പ്രതി പൂവന്‍ കോഴി.

ജോജു ജോര്‍ജ്ജ് പിന്‍മാറിയതിനെതുടര്‍ന്ന് സംവിധായകന്‍ റോഷന്‍ ആഡ്രൂസാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. ആന്റപ്പനെന്ന വില്ലനെ പ്രേക്ഷകര് വെറുപ്പോടെ ഏറ്റെടുത്തതിന്റെയും ത്രില്ലിലാണ് റോഷന്‍ ഇപ്പോള്‍. ആര്ക്ക് കണ്ടാലും മുഖമടിച്ചൊന്നു കൊടുക്കാന് തോന്നുന്ന വില്ലനെ വേണം എന്നുണ്ടായിരുന്നു. എനിക്കെന്റെ മുഖം അങ്ങനെ ഉള്ളതാണെന്ന് തോന്നി. ഞാന് ആന്റപ്പനായി. മഹാ വൃത്തികെട്ട ലുക്കുള്ള ഒരാളെയാണ് വേണ്ടത് അത് ഞാന് തന്നെയാണെന്ന് തോന്നി. അതാണ് സത്യം എന്ന് റോഷന്‍ പറയുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങിയ ശേഷം കേരളത്തിലെ സ്ത്രീകള്‍ തന്നെ തല്ലാന്‍ നടക്കുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. തന്നെ കണ്ട് പെണ്‍കുട്ടികളും സ്ത്രീകളും അടക്കം പറഞ്ഞ് സംസാരിക്കുന്നെന്നും അടികിട്ടാതെ ഇരിക്കുന്നത് തന്നെയാണ് ഭാഗ്യമെന്നും റോഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more topics: # prathi poovan kozhi,# movie
prathi poovan kozhi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES