Latest News

തമിഴ് നാട് വെള്ളപ്പൊക്കം; 800 ഓളം കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ വിജയ്; 10000 രൂപ മുതല്‍ 50000 രൂപ വരെ വിതരണം ചെയ്ത് നടന്‍  

Malayalilife
തമിഴ് നാട് വെള്ളപ്പൊക്കം; 800 ഓളം കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ വിജയ്; 10000 രൂപ മുതല്‍ 50000 രൂപ വരെ വിതരണം ചെയ്ത് നടന്‍  

തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി വിജയ്  .തിരുനല്‍വേലി, തൂത്തുകുടി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കായി വിജയ്യുടെ സഹായം. ഇരുപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം മൂലം ജീവിതം ബുദ്ധിമുട്ടിലായ 750ഓളം കുടുംബങ്ങളെ വിജയ്യുടെ ഫാന്‍സ് അസോസിയേഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു. പതിനായിരം രൂപ മുതല്‍ 50,000 രൂപ വരെ ധനസഹായവും വിജയ് നല്‍കി. 

പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയിലെ സൈദാപേട്ട് പ്രദേശത്ത് മൈചോങ് ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞയാഴ്ച ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു.വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങള്‍ക്കിടയില്‍, ഈ സമീപകാല സംഭവവികാസം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. 

ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലറായ ലിയോ എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി അഭിനയിച്ചത് , ലിയോ 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. വിജയ് ഇപ്പോള്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തലപതി 68 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രലാണ് അഭിനയിക്കുന്നത്.                       

Read more topics: # വിജയ്
vijay distributes relief materials

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES