Latest News

പലതാരങ്ങളും സിനിമ ചെയ്യുന്നത് അവര്‍ക്ക് താല്പര്യമുള്ള ഗ്യാങ്ങുമായാണ്;അവസരങ്ങള്‍ക്കായി ഞാന്‍ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല; 11 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തത് എന്നു ചോദിച്ചാല്‍ തന്റെ ടാലന്റ് കൊണ്ടാണെന്ന്് ഒരിക്കലും പറയില്ല; വിനയ് ഫോര്‍ട്ടിന് പറയാനുള്ളത്

Malayalilife
 പലതാരങ്ങളും സിനിമ ചെയ്യുന്നത് അവര്‍ക്ക് താല്പര്യമുള്ള ഗ്യാങ്ങുമായാണ്;അവസരങ്ങള്‍ക്കായി ഞാന്‍ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല; 11 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തത് എന്നു ചോദിച്ചാല്‍ തന്റെ ടാലന്റ് കൊണ്ടാണെന്ന്് ഒരിക്കലും പറയില്ല; വിനയ് ഫോര്‍ട്ടിന് പറയാനുള്ളത്

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് സിനിമയിലേക്കെത്തിയത്. തമാശ, ഉണ്ട, ചുരുളി തുടങ്ങിയ സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിനയ് മലയാളികള്‍ക്ക് പ്രിയങ്കരനാണ്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സിനിമ ചെയ്യുന്നത് അവര്‍ക്ക് താല്പര്യമുള്ള ഗ്യാങ്ങിനൊപ്പമാണെന്നും അവസരങ്ങള്‍ക്കായി ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും വിനയ് പറഞ്ഞത്. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

11വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തതെന്ന് തന്നോടാരെങ്കിലും ചോദിച്ചാല്‍ ഒരിക്കലും തന്റെ ടാലന്റ് കൊണ്ടാണ് എന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്ല ഗ്രൂപ്പ് പ്ലെയറായതാണ് കാരണം. 11വര്‍ഷമായി സിനിമയിലെത്തിയിട്ട് ഇതുവരെ ഒരു സിനിമയുടെ സെറ്റിലും താന്‍ പ്രശ്നമുണ്ടാക്കിയിട്ടില്ല. ആരുമായും വഴക്കിട്ടില്ല. ഒരു നല്ല ടീം പ്ലെയറായത് കൊണ്ട് മാത്രമാണ് താന്‍ സര്‍വൈവ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാങ്സായി വര്‍ക്ക് ചെയ്യുന്നതിനെ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല. കംഫേര്‍ട്ടായിട്ടുള്ളവരുടെ കൂടെയാണ് അവര്‍ സിനിമ ചെയ്യുക. തനിക്ക് മാത്രം പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രമുണ്ടാകുന്ന രീതിയിലേക്ക് ഉയരണമെന്നാണ് എന്നും താന്‍ വിചാരിക്കാറുള്ളത്. ആ ഒരു കൊമേഴ്സ്യല്‍ വാല്യു നമ്മളുണ്ടാക്കണം. പലപ്പോഴും ചില കഥാപാത്രങ്ങളില്‍ നമ്മള്‍ കുരുങ്ങിപോകാറാണുള്ളത്. പിന്നീട് അത്തരം കഥാപാത്രങ്ങളെ ചെയ്യാന്‍ വേണ്ടി മാത്രമാകും നമ്മളെ വിളിക്കുക.

തമാശ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകനായ മഹേഷേട്ടന്‍ തന്നെ കാസ്റ്റ് ചെയ്തു. തമാശ മാത്രമാണ് ഞാന്‍ ലീഡ് റോള്‍ ചെയ്തിട്ട് വിജയിച്ചു എന്ന് പറയാന്‍ പറ്റുന്ന സിനിമ. ഉറുമ്പുകള്‍ ഉറങ്ങാറില്ലയും ഉണ്ടെങ്കില്‍ പോലും കൊമേഴ്ഷ്യല്‍ ഹിറ്റ് ആണെന്ന് പറയാന്‍  പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ചുരുളിയിലും തനിക്ക് കിട്ടാറുള്ള സാധാരണ റോള്‍ അല്ലായിരുന്നു. താന്‍ ആരെയും വിളിച്ച് ചാന്‍സിനായി ബുദ്ധിമുട്ടിക്കാറില്ല തന്നെ തേടി വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും വിനയ് ഫോര്‍ട്ട്  കൂട്ടിച്ചേര്‍ത്തു

vinay for says about his carrer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES