Latest News

ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട; ഡേറ്റില്ല, ഒരു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്നൊക്കെ പറഞ്ഞ് പലരും ഒഴിഞ്ഞു;താരങ്ങള്‍ക്ക് പിറകേ നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല; സിജു വില്‍സണ്‍ വരുന്നത് ആകസ്മികമായി: പത്തൊന്‍പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുമ്പോള്‍ വിനയന്‍ പങ്ക് വക്കുന്നത്

Malayalilife
 ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട; ഡേറ്റില്ല, ഒരു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്നൊക്കെ പറഞ്ഞ് പലരും ഒഴിഞ്ഞു;താരങ്ങള്‍ക്ക് പിറകേ നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല; സിജു വില്‍സണ്‍ വരുന്നത് ആകസ്മികമായി: പത്തൊന്‍പതാം നൂറ്റാണ്ട്  റിലീസിനൊരുങ്ങുമ്പോള്‍ വിനയന്‍ പങ്ക് വക്കുന്നത്

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയന്‍ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തില്‍ സിജു വില്‍സനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലിസീനൊരുങ്ങുമ്പോള്‍ മാത്യഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിനയന്‍ പങ്ക് വ്ച്ച വിശേഷങ്ങളും ചര്‍ച്ചയാവുകയാണ്.

ഒരുപാട് ഗവേഷണങ്ങള്‍ക്കൊടുവിലാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' പിറന്നതെന്ന് വിനയന്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്മാരേയും സമീപിച്ചെങ്കിലും പല കാരണങ്ങളും പറഞ്ഞ് എല്ലാവരും ഒഴിഞ്ഞെന്ന് വിനയന്‍ പറഞ്ഞു.

അഭിനയിക്കാന്‍ അറിയുന്നവരെ കിട്ടിയാല്‍ മോള്‍ഡ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താന്‍ കൊണ്ടുവന്ന പല പുതുമുഖങ്ങളും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു.സിജു വില്‍സണ്‍ ഈ സിനിമയിലേക്ക് ആകസ്മികമായി കടന്നുവന്നതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട്. ഡേറ്റില്ല, ഒരു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്നൊക്കെ പറഞ്ഞ് പലരും ഒഴിഞ്ഞു. താരങ്ങള്‍ക്ക് പിറകേ നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല.

എന്റെ മനസ്സില്‍ ഒരു സബ്ജക്ട് ഉണ്ടെങ്കില്‍ അതിനൊരു നിര്‍മാതാവിനെ ലഭിച്ചാല്‍ പിന്നെ അഭിനേതാക്കള്‍ക്ക് വേണ്ടി കാത്തിരിക്കാനാകില്ല. അഭിനയിക്കാന്‍ അറിയുന്നവരെ കിട്ടിയാല്‍ മോള്‍ഡ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഞാന്‍ കൊണ്ടുവന്ന പല പുതുമുഖങ്ങളും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്,വിനയന്‍ പറഞ്ഞു.

എന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ എ.കെ. സാജനാണ് സിജു വില്‍സന്റെ പേര് പറയുന്നത്. സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട്എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോഴാണ് എനിക്ക് കൊള്ളാമെന്ന് തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തെ ഞാന്‍ വിളിക്കുന്നതും കഥ പറയുന്നതും.

സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കയാദു ലോഹറാണ് ചിത്രത്തില്‍ നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനോദ്, ടിനി ടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്. സിജു വിത്സണ്‍ ആദ്യമായിട്ടാണ് ഇത്ര വലിയൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ നായകനാകുന്നത്.

vinayan says about pathonpatham noottandu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES