ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സന്ദേശം. സന്ദേശം സിനിമ കാട്ടിതന്ന രാഷ്ട്രീയ നിരീക്ഷണത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ നിഴലിക്കുന്നുണ്ട്. അടുത്തിടെ സന്ദേശം സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും രംഗത്തെത്തിയിരുന്നു. സന്ദേശം സിനിമ നല്‍കുന്നത് എന്ത് സന്ദേശമാണ് എന്ന് മനസിലാകുന്നില്ല എന്നായിരുന്നു ശ്യാമിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ ശ്രീനിവാസനെ വിമര്‍ശിച്ച ശ്യാം പുഷ്‌കരനെ പുകള്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മനോരമ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''ഒരു പ്രായമെത്തുമ്പോള്‍ ജീവിതത്തില്‍ സമാധാനം മതി എന്ന് തോന്നും. ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാല്‍ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല. അത് വേറെന്തെങ്കിലും രീതിയില്‍ അവരെ ബാധിക്കും. ഇപ്പോ സമാധാനമുള്ള ഒരു കുടുംബജീവിതമുണ്ട്. ആഗ്രഹിച്ച സിനിമകള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. ഒരുപാട് ആളുകള്‍ വരണമെന്ന് ആഗ്രഹിക്കുന്ന മേഖലയില്‍ ജോലി ചെയ്യാന്‍ പറ്റുന്നുണ്ട്. വിചാരിച്ചതിലധികം കാര്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും വിനീത് പറയുന്നു.
''സിനിമ മാറി. കുമ്പളങ്ങിയുടെ കാര്യമെടുത്താല്‍ എന്തൊരു ക്രാഫ്റ്റ് ആണ് ശ്യാം പുഷ്‌കരന്റേത്. ശ്യാം ഓരോ സിനിമകള്‍ കഴിയുംതോറും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഡിയന്‍സും മാറി. വളരെ നന്നായി നിരീക്ഷിക്കുന്നവരാണ് എല്ലാവരും''.
ഐസിയുവിലിരുന്നും അച്ഛന്‍ കഥ പറഞ്ഞു.
''അരവിന്ദന്റെ അതിഥികള്‍ കഴിഞ്ഞ സമയത്ത് അച്ഛന്‍ അഡ്മിറ്റ് ആയിരുന്നു. സത്യന്‍ അങ്കിള്‍ കാണാന്‍ വന്നിരുന്നു. അന്ന് ഞാന്‍ പ്രകാശന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അച്ഛന്‍ ഇനി റെസ്റ്റ് എടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞത് മറിച്ചായിരുന്നു.
അച്ഛന്‍ വീണ്ടും സിഗരറ്റ് വലി തുടങ്ങുമോ, എഴുത്തിന്റെ സമ്മര്‍ദം അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു ഉള്ളില്‍. പക്ഷേ, അച്ഛന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം സിനിമയാണെന്ന് അങ്കിള്‍ പറഞ്ഞു, എനിക്കും അത് ബോധ്യമായിയിട്ടുണ്ടെന്നും പിന്നീട് മനസിലായെന്നും വിനീത് പ്രതികരിക്കുന്നു.