തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് പറയുന്ന പറയുന്ന സെലിബ്രിറ്റികള്‍ക്കെതിരെ വ്‌ലോഗറും അവതാരകന്‍ മിഥുന്‍ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്‍. മുമ്പ് നേരിട്ട ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വിമര്‍ശനം. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും പട്ടികളുടെ ജീവനക്കാളും കുട്ടികളുടെ ജീവനാണ് താന്‍ വില കൊടുക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.ലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. മകളെ തെരുവ് നായ ഉപദ്രവിക്കാന്‍ വന്നതിനെ കുറിച്ച് പറഞ്ഞാണ് ലക്ഷ്മി സംസാരിക്കുന്നത്.
മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് തനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ലക്ഷ്മി പറയുന്നു. താന്‍ രക്ഷിച്ചുകൊണ്ട് വന്ന് വളര്‍ത്തുന്ന പട്ടിയേയും ലക്ഷ്മനി കാണിക്കുന്നുണ്ട്. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എന്തിനാണ് പ്രസംഗിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.
ലക്ഷ്മി മേനോന്റെ വാക്കുകള്‍:
ഒരു അഞ്ചാറ് വര്‍ഷം മുമ്പുള്ള കാര്യമാണ്. മിഥുന്‍ ചേട്ടന്റെ തറവാട്ട് വീട്ടില്‍ മുമ്പ് നടന്നൊരു സംഭവമാണ്. അടുക്കളയുടെ വാതില്‍ വഴി ഒരു തെരുവ് പട്ടി വന്ന് തന്‍വിയെ കടിക്കാന്‍ ശ്രമിച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ഓടി വന്ന് പേടിപ്പിച്ച് വിട്ടപ്പോഴാണ് അത് തിരിച്ച് പോയത്. അതേപോലെ മരുന്ന് കടയിലൊക്കെ പോവുന്ന സമയത്ത് തെരുവ് പട്ടികള്‍ പിന്നാലെ വന്നിട്ടുണ്ട്. കല്ലെടുത്ത് എറിഞ്ഞോടിച്ചിട്ടുണ്ട്.
അതിലെ നടക്കാന്‍ എനിക്ക് നല്ല പേടിയാണ്. ഇപ്പോ എന്റെ അമ്മ താമസിക്കുന്ന സ്ഥലത്ത് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. കാറില്ലാതെ നമുക്ക് അതിലെ നടന്ന് പോവാനാവില്ല. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത്.
മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ലേ, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ.
വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല.
നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഉപദേശിക്കാനും പഠിപ്പിക്കാനും വരുന്നത്. എന്റെ വീട്ടിലെ പട്ടി ഇതാണ്, ഇതൊരു നാടന്‍ പട്ടിയാണ്. നിങ്ങളുടെ വീട്ടിലെ പട്ടി ഏതാണെന്ന് ആലോചിച്ച് നമുക്ക് അത് പറയാനുള്ള അര്‍ഹത ഉണ്ടോയെന്ന് രണ്ടാമത് ആലോചിച്ച് പറയുക.