Latest News

രാജസ്ഥാന്‍ സുന്ദരിമാര്‍ക്കിടയില്‍ മാസ് ലുക്കില്‍ തിളങ്ങി ദിലീപ്; വോയ്സ് ഓഫ് സത്യനാഥന്‍ ലൊക്കേഷന്‍ ചിത്രം  പങ്ക് വച്ച് നടന്‍

Malayalilife
 രാജസ്ഥാന്‍ സുന്ദരിമാര്‍ക്കിടയില്‍ മാസ് ലുക്കില്‍ തിളങ്ങി ദിലീപ്; വോയ്സ് ഓഫ് സത്യനാഥന്‍ ലൊക്കേഷന്‍ ചിത്രം  പങ്ക് വച്ച് നടന്‍

ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നിലവില്‍ ചിത്രം രാജസ്ഥാനിലാണ് ഷൂട്ട് ചെയുന്നത്. ചിത്രത്തിന്റെ  മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷമാണ് രാജസ്ഥാനിലെ ഷൂട്ടിങ് ആരംഭിച്ചത്.  ചിത്രത്തിന്റെ നിര്‍മ്മാതാവായ എന്‍എം ബാദുഷയാണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. രാജസ്ഥാന്‍ ലൊക്കേഷന്‍ ചിത്രം ദിലിപും പങ്ക് വച്ചു.

'പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രത്യേകതയാണ്.മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കൂട്ടുകെട്ട് വോയ്‌സ് ഓഫ് സത്യനാഥനില്‍ വീണ്ടും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. 

മുബൈയിലെ ഷൂട്ടിംഗിന് ശേഷം ഇപ്പോള്‍ രാജസ്ഥാനിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. 2021 ഒക്ടോബറിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ദിലീപും സംഘവും രാജസ്ഥാനിലെ ജയ്പൂരിലാണ് ഉള്ളത്. ദിലീപും വീണാ നന്ദകുമാറുമാണ് രാജസ്ഥാന്‍ ഷെഡ്യൂളില്‍ പങ്കെടുക്കുന്ന താരങ്ങള്‍. രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിക്കും. തുടര്‍ന്ന് ഡെല്‍ഹിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. അവിടെ അനുപംഖേര്‍ കൂടി ജോയിന്‍ ചെയ്യും. ഡെല്‍ഹിയിലും രണ്ട് ദിവസത്തെ ഷൂട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അത് കഴിഞ്ഞാല്‍ കേരളത്തിലേയ്ക്ക് മടങ്ങിയെത്തും. ഈ മാസം 20 നും 21 നും കേരളത്തില്‍ ഷൂട്ടിംഗ് ഉണ്ടാകും. ജോണി ആന്റണി ഉള്‍പ്പെടുന്ന ഒരു ഷെഡ്യൂള്‍ കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. അത് ഒക്ടോബര്‍ 5 ന് ആരംഭിക്കും. തുടര്‍ന്ന് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളോടെ വോസ് ഓഫ് സത്യനാഥന് പാക്കപ്പ് പറയും.

ദിലീപിന് പുറമെ ജോജു ജോര്‍ജ്, സിദ്ധിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep (@dileepactor)

voice of satyanathan dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES