Latest News

റോസ് ബ്രാന്‍ഡ് അരിയുടെ ബിരിയാണി കഴിച്ചവര്‍ക്ക് വിഷബാധ; ബ്രാന്റ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍  ഹാജരാകാന്‍ നോട്ടിസ്

Malayalilife
 റോസ് ബ്രാന്‍ഡ് അരിയുടെ ബിരിയാണി കഴിച്ചവര്‍ക്ക് വിഷബാധ; ബ്രാന്റ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍  ഹാജരാകാന്‍ നോട്ടിസ്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ റോസ് ബ്രാന്‍ഡ് ബിരിയാണി അരിയെ സംബന്ധിച്ച പരാതിയില്‍ ദുല്‍ഖറിനെതിരെ നോട്ടിസ്. വിവാഹ സത്ക്കാരത്തില്‍ റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചു തയ്യാറാക്കിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതിനെ തുടര്‍ന്നാണ് നോട്ടിസ്. ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നടന് നോട്ടിസ് ലഭിച്ചിരിക്കുന്നത്.

പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍.

വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തീയതിയും എക്സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നില്‍ ഹാജരാകണം. 

Notice issued to Dulquer Salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES