ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടും' എന്ന ചിത്രത്തിന്റെ ടീസര്‍ സരിഗമ മ്യൂസിക് പുറത്തിറക്കി.നാട്ടിന്‍ പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്നത് പോലെയാണ് ടീസര്‍ കാണുമ്പോള്‍ തോന്നുന്നത്.
ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോര്‍ത്തിണക്കിയഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍നിര്‍വഹിക്കുന്നത് .ഹിറ്റ്‌മേക്കര്‍ ബേണിയും അദ്ദേഹത്തിന്റെ മകള്‍ ടാന്‍സനും ആണ്.
സനു അശോക് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം : പവി കെ പവന്‍ നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്‌സ് : സൂര്യ എസ് സുബാഷ്,
ജോബിന്‍ വര്‍ഗ്ഗീസ് . മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : പബ്ലിസിറ്റി ഐഡിയ. പി ആര്‍ ഒ. ഐശ്വര്യ രാജ്